ഇ​സാ​ഫ് ബാ​ങ്ക് ശാ​ഖ അ​ഗ​ളി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Friday, December 3, 2021 12:08 AM IST
പാ​ല​ക്കാ​ട്: ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ ശാ​ഖ അ​ഗ​ളി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് മ​രു​തി മു​രു​ക​ൻ നി​ർ​വ​ഹി​ച്ചു. ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് എം​ഡി യും ​സിഇഒ യു​മാ​യ കെ. ​പോ​ൾ തോ​മ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ശാ​ഖ​യു​ടെ എടിഎം കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അം​ബി​ക ല​ക്ഷ്മ​ണ​നും ക്യാ​ഷ് കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം പു​തു​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ കു​മാ​റും നി​ർ​വ​ഹി​ച്ചു. ശാ​ഖ​യി​ലെ മൈ​ക്രോ ബാ​ങ്കി​ംഗ് ഡി​വി​ഷ​ൻ ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​യി​ക ന​ഞ്ചി​യ​മ്മ, ഇ​സാ​ഫ് ബാ​ങ്ക് റീ​ട്ടെ​യി​ൽ ല​യ​ബി​ലി​റ്റി ഹെ​ഡ് സു​ദേ​വ് കു​മാ​ർ, ബ്രാ​ഞ്ച് മാ​നേ​ജ​ർ പ്ര​വീ​ണ്‍ ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജി. ​ഷാ​ജു, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ മ​ഹേ​ശ്വ​രി, ക​ണ്ണ​മ്മ, മി​നി ജി. ​കു​റു​പ്പ്, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ സു​ബൈ​ർ എ​ന്നി​വ​രും സം​സാ​രി​ച്ചു. ഇ​ന്ത്യ​യി​ലെ 21 സം​സ്ഥാ​ന​ങ്ങ​ളി​ലും രണ്ടു കേ​ന്ദ്ര ഭ​ര​ണപ്ര​ദേ​ശ​ത്തു​മാ​യി ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന് 552 ശാ​ഖ​ക​ളും 46 ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളു​മു​ണ്ട്.