കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത് സ​മീ​കൃ​ത ആ​ഹാ​ര​ത്തി​നു പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണം
Friday, December 3, 2021 12:08 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത് പോ​ഷ​കാ​ഹാ​ര​ത്തി​നു പ്ര​സ​ക്തി ഏ​റെ​യാ​ണെ​ന്ന് പാ​ല​ക്കാ​ട് കേ​ന്ദ്ര ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ശി​ല്പ​ശാ​ല ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് വി​വി​ധ വ്യ​ക്തി​ക​ളെ വ്യ​ത്യ​സ്ത​ രീ​തി​യി​ലാ​ണ് ബാ​ധി​ക്കു​ന്ന​തെ​ന്നും അ​ത​നു​സ​രി​ച്ച് സ​വി​ശേ​ഷ​മാ​യ ചി​കി​ത്സ​ക​ളാ​ണ് ന​ൽ​കേ​ണ്ട​തെ​ന്നും ക്ലാ​സ് ന​യി​ച്ച വി​ഷ്ണു ആ​യു​ർ​വേ​ദ കോ​ള​ജി​ലെ ഡോ. ​ജ്യോ​തി സ​ജ​യ​ൻ പ​റ​ഞ്ഞു. വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ എം. ​സ​മി​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശി​ശുവി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ന​ന്ദി​നി മേ​നോ​ൻ, എം. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശി​ൽ​പ്പ​ശാ​ല​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന് ഡോ. ​സി.​ജെ. ജ്യോ​ത്സ​ന, ഡോ. ​ശ്രീ​രാ​ജ്, ഡോ. ​വി. ശ്രു​തി, ഡോ. ​നി​വി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഐ​സി​ഡി​എ​സ് ഒ​റ്റ​പ്പാ​ലം അ​ഡീ​ഷ​ണ​ൽ പ്രോ​ജ​ക്ട്, ഷൊ​ർ​ണൂ​ർ വി​ഷ്ണു ആ​യു​ർ​വേ​ദ കോ​ള​ജ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ല്പ​ശാ​ല​യും മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ച​ത്. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി.