തി​രു​മ​ല​യാം​പാ​ള​യം അ​സീ​സി സ്നേ​ഹാ​ല​യത്തിൽ എയ്ഡ്സ് ദിനാചരണം
Friday, December 3, 2021 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ: തി​രു​മ​ല​യാം​പാ​ള​യം അ​സീ​സി സ്നേ​ഹാ​ല​യ എ​ച്ച്ഐ​വി, എ​യ്ഡ്സ് കെ​യ​ർ ആ​ൻ​ഡ്് സ​പ്പോ​ർ​ട്ട് സെ​ന്‍റ​റി​ൽ വേ​ൾ​ഡ് എ​യ്ഡ്സ് ഡേ ​ഒ​ബ്സ​ർ​വേ​ഷ​ൻ 2021 ആ​ച​രി​ച്ചു.
ശ​ര​വ​ണാം​പ്പ​ട്ടി വി​മ​ൽ ജ്യോ​തി മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂ​ൾ വി​ദ്യാ​ർഥി​ക​ളു​ടെ രം​ഗ​പൂ​ജ​യോ​ടു കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി ഫ്രാ​ൻ​സി​സ്ക​ൻ മി​നി​സ്റ്റ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ബോ​ണാ​ വെ​ൻ​ച്വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സീ​സി സ്നേ​ഹാ​ല​യ ഡ​യ​റ​ക്ട​ർ ഫാ. ​ഗൈ​ൽ​സ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ആ​ർഎഎ​ഫ് 105 സെ​ക്ക​ൻ​ഡ്് ക​മാ​ൻ​ഡ് വി.​ ജ​യ​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ.​ മാ​ധ​വ​ൻ പിഎ​സ്ജി ഹോ​സ്പി​റ്റ​ൽ, ശാ​ന്തി ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. സി​വി​നോ അ​രം, ഐ​എ​ൻ​എ​സ് അ​ഗ്രാ​ണി ക​മാ​ൻ​ഡ​ർ എ​ൽ. രാ​ജ് കു​മാ​ർ, ഡി​സിപി ഓ​ഫീ​സ് പ്ര​തി​നി​ധി സ​ദാ​ശി​വം, ഡിഎപിസിയു പ്രോ​ഗ്രാം മാ​നേ​ജ​ർ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി. ആ​ശ്ര​മം ര​ക്ഷാ​ധി​കാ​രി ഫാ. ​തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു.