സ​ർ​വീ​സ് റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; ഗ​താ​ഗ​ത​ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി
Friday, December 3, 2021 12:05 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ൽ അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം സ​ർ​വീ​സ് റോ​ഡി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ലാ​ണ് ആ​രം​ഭി​ച്ച​ത്.
മം​ഗ​ലം​പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​യി​രു​ന്ന​ത്. ​റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് ഇ​തു വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്.
ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെന്മാ​റ ഭാ​ഗ​ത്ത് നി​ന്നും വ​ട​ക്ക​ഞ്ചേ​രി, തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ചി​റ്റി​ല​ഞ്ചേ​രി​യി​ൽ നി​ന്നും തൃ​പ്പാ​ളൂ​ർ വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​യ​റ​ണം.
സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു വാ​ഹ​ന​ങ്ങ​ൾ മു​ട​പ്പ​ല്ലൂ​ർ ച​ക്കാ​ന്ത​റ​യി​ൽ നി​ന്നും ചെ​ല്ലു​പ​ടി വ​ഴി അ​ണ​ക്ക​പ്പാ​റ ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​യ​റേ​ണ്ട​താ​ണ്.​
നെന്മാ​റ, ഗോ​വി​ന്ദാ​പു​രം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ച​ര​ക്കുവാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും തൃ​പ്പാ​ളൂ​ർ വ​ഴി ചി​റ്റി​ലഞ്ചേ​രി​യി​ലേ​ക്കു ക​യ​റ​ണം. മ​റ്റു വാ​ഹ​ന​ങ്ങ​ൾ അ​ണ​പ്പാ​റ​യി​ൽ നി​ന്നും ച​ല്ലു​പ​ടി വ​ഴി മു​ട​പ്പ​ല്ലൂ​രി​ലേ​ക്കു ക​യ​റി യാ​ത്ര​ തു​ട​ര​ണം. ഗ​താ​ഗ​തനി​യ​ന്ത്ര​ണം റോ​ഡ് പ​ണി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ ഒ​രാ​ഴ്ച​ത്തേ​ക്കാ​യി​രി​ക്കു​മെ​ന്ന് വ​ട​ക്ക​ഞ്ചേ​രി എം. ​മ​ഹേ​ന്ദ്ര​സിം​ഹ​ൻ അ​റി​യി​ച്ചു.