സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം നാ​ളെ മു​ത​ൽ
Friday, December 3, 2021 12:05 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്, ചി​റ്റൂ​ർ, ആ​ല​ത്തൂ​ർ താ​ലൂ​ക്കു​ക​ളി​ൽ സ​പ്ലൈ​കോ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം നാ​ളെ ആ​രം​ഭി​ക്കും. പാ​ല​ക്കാ​ട് താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ ഒ​ൻ​പ​തി​ന് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ചി​റ്റൂ​ർ താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം അ​ന്നേ​ദി​വ​സം രാ​വി​ലെ ഒ​ന്പ​തി​ന് അ​ണി​ക്കോ​ട് ജം​ഗ്ഷ​നി​ൽ കെ. ​ബാ​ബു എം​എ​ൽ​എ​യും ആ​ല​ത്തൂ​ർ താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ എ​ട്ടി​ന് വ​ട​ക്ക​ഞ്ചേ​രി സൂ​പ്പ​ർ മാ​ർ​ക്കി​ന് സ​മീ​പം പി.​പി. സു​മോ​ദ് എം​എ​ൽ​എ​യും ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. 13 ഇ​നം സ​ബ്സി​ഡി വ​സ്തു​ക്ക​ൾ​ക്കൊ​പ്പം ശ​ബ​രി ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ റേ​ഷ​ൻ കാ​ർ​ഡ് കൈ​യി​ൽ ക​രു​തേ​ണ്ട​താ​ണ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല വ​ർ​ധ​ന​യ്ക്കു നി​യ​ന്ത്ര​ണം വ​രു​ത്തു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക​ൾ​ക്കു നി​ത്യോ​പ​യോ​ഗ അ​വ​ശ്യ​വ​സ്തു​ക​ൾ ന്യാ​യ​മാ​യ വി​ല​യ്ക്കു ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​പ്ലൈ​കോ വി​ൽ​പ്പ​ന ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം മൊ​ബൈ​ൽ മാ​വേ​ലി സ്റ്റോ​റു​ക​ൾ കൂ​ടി താ​ൽ​ക്കാ​ലി​ക​മാ​യി ക്ര​മീ​ക​രി​ച്ച് എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും എ​ത്തി​ച്ചേ​രു​ന്ന വി​ധ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.