ശാശ്വത പ​രി​ഹാ​രം വേണമെന്നു മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ​വേ​ദി
Friday, December 3, 2021 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ശാശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നു ജി​ല്ലാ മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ​വേ​ദി.
തെ​ങ്ക​ര, കു​മ​രം​പു​ത്തൂ​ർ, കോ​ട്ടോ​പ്പാ​ടം, അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും കാ​ട്ടാ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും പു​ലി​യു​ടെ​യും മ​റ്റു വ​ന്യ​ജീ​വി​ക​ളു​ടെ​യും ആ​ക്ര​മ​ണ​ത്തി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യി​ലും ഭീ​തി​യി​ലു​മാ​ണ്.
ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​തു പ​തി​വാ​ണ്. വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്നു. റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളും പു​ല​ർ​ച്ചെ ടൗ​ണി​ൽ പോ​കേ​ണ്ട​വ​രാ​യ മീ​ൻ ക​ച്ച​വ​ട​ക്കാ​രും പ​ച്ച​ക്ക​റി കൊ​ണ്ടു​പോ​കു​ന്ന​വ​രും ഭീ​തി​യോ​ടെ​യാ​ണ് റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യു​ന്ന​ത്.
അ​തി​നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റങ്ങാതി​രി​ക്കാ​ൻ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നു വ​നം വ​കു​പ്പ് ത​യാ​റാ​വ​ണ​മെ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ​വേ​ദി പ്ര​വ​ർ​ത്ത​ക യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
100 മു​ത​ൽ 125 വ​രെ വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശം വച്ചുവ​രു​ന്ന കൃ​ഷി​ക്കാ​രു​ടെ കൈ​വ​ശ ഭൂ​മി​യി​ലൂ​ടെ​യു​ള്ള വ​നം വ​കു​പ്പി​ന്‍റെ സ​ർ​വേ ന​ട​പ​ടി​യും ജ​ണ്ട കെ​ട്ട​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗം വ്യക്തമാക്കി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ഹ​മ്മ​ദ് അ​ഷ്റ​ഫ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർവ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​വി. ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. സു​രേ​ഷ്, കെ. ​ബാ​ലു, പി. ​മു​ത്തു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ ആ​ന്പാ​ട​ത്ത്, പി. ​മു​ര​ളീ​ധ​ര​ൻ, കാ​സിം ആ​ല​യ​ൻ, മ​ന​ച്ചി​ത്തൊ​ടി ഉ​മ്മ​ർ, ശി​ഹാ​ബ് കു​ന്ന​ത്ത്, പി. ​ഖാ​ലി​ദ്, ടി.​കെ. ഇ​പ്പു, ഹ​ബീ​ബു​ള്ള അ​ൻ​സാ​രി, കെ.​ജി. ബാ​ബു, വേ​ണു​ഗോ​പാ​ൽ, ഹം​സ, നൗ​ഷാ​ദ് ചേ​ല​ഞ്ചേ​രി, എം.​സി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.