കീരിപ്പാറ വിളിക്കുന്നു ; സഞ്ചാരികളേ.. കടന്നുവരൂ...
Friday, December 3, 2021 12:02 AM IST
ഉണ്ണികൃഷ്ണൻ മണ്ണാർക്കാട്

മ​ണ്ണാ​ർ​ക്കാ​ട്: സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​നു സ​മീ​പ​മു​ള്ള കീ​രി​പ്പാ​റ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്നു. ട്ര​ക്കിംഗി നു താ​ല്പ​ര്യ​മു​ള്ള സ​ഞ്ചാ​രി​ക​ളാ​ണ് കീ​രി​പ്പാ​റ​യി​ലെ​ത്തു​ന്ന​ത്.

ര​ണ്ടു പേ​ർ​ക്കു താ​മ​സി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മു​ക്കാ​ലി​യി​ൽനി​ന്നും നാല് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം. കാ​ൽ​ന​ട​യാ​ത്ര​യ്ക്കു താ​ല്പ​ര്യ​മു​ള്ള സ​ഞ്ചാ​രി​ക​ളെ​യാ​ണ് കേ​ന്ദ്രം ക്ഷ​ണി​ക്കു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽനി​ന്നും ഏ​ക​ദേ​ശം 2500 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് കീ​രി​പ്പാ​റ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മു​ള്ള​ത്.

കീ​രി​പ്പാ​റ​യി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ല. നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രം ന​ട​ന്നു​ത​ന്നെ പോ​ക​ണം. നി​ബി​ഡവ​ന​ത്തി​ന​ക​ത്തു കൂ​ടി​യു​ള്ള യാ​ത്ര ന​വ്യാ​നു​ഭ​വ​മാ​വും. ഡി​സം​ബ​ർ, ജ​നു​വ​രി​യി​ലെ മ​ഞ്ഞു​കാ​ലം കൂ​ടി​യാ​വു​ന്പോ​ൾ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത അ​നു​ഭൂ​തി​യാ​ണെ​ന്ന് ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു. ഒ​രു രാ​ത്രി കീ​രി​പ്പാ​റ​യി​ൽ താ​മ​സി​ക്കാ​ൻ 4300 രൂ​പ​യാ​ണ് വ​നം​വ​കു​പ്പ് ഈ​ടാ​ക്കു​ന്ന​ത്. ര​ണ്ടു​പേ​ർ​ക്കു താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങിന​ല്കിയാ​ൽ പാ​ച​കം ചെ​യ്തുത​രും.

2015 -16 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ക്കോ​ ടൂ​റി​സം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് കീ​രി​പ്പാ​റ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്.

ദി​വ​സ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കു മാ​ത്രം അ​നു​മ​തി ഉ​ള്ള​തി​നാ​ൽ ഇ​വി​ടേ​ക്കു ബു​ക്കിം​ഗ് ല​ഭി​ക്കു​ന്ന​തി​ന് ഏ​റെ കാ​ല​താ​മ​സം വ​രാ​റു​ണ്ടെ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു.

കൂ​ടാ​തെ ര​ണ്ടി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് ഒ​ന്നി​ച്ച് വ​രാ​നു​ള്ള സൗ​ക​ര്യം ഇ​ല്ലാ​ത്ത​തു പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് ഇ​വി​ടെ ത​ങ്ങാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ട്ര​ക്കി​ംഗിനു താ​ല്പ​ര്യ​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ആ​വ​ശ്യം.

ട്രക്കി​ംഗിനു താ​ല്പ​ര്യ​മു​ള്ള കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കീ​രി​പ്പാ​റ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നു സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ് വി​നോ​ദ് ദീ​പി​ക​യോടു പ​റ​ഞ്ഞു.