മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ​ സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും; അ​ദാ​ല​ത്ത് ഈമാസം
Thursday, December 2, 2021 1:32 AM IST
പാ​ല​ക്കാ​ട്: മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യൂ​ണ​ലും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സും സം​യു​ക്ത​മാ​യി പാ​ല​ക്കാ​ട് സ​ബ് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും നി​യ​മം 2007 പ്ര​കാ​രം പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ, ചി​റ്റൂ​ർ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു.
പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ അ​ദാ​ല​ത്ത് ഡി​സം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10. 30 ന് ​റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ലും ഡി​സം​ബ​ർ 10 ന് ​രാ​വി​ലെ 10. 30 ന് ​ചി​റ്റൂ​ർ താ​ലൂ​ക്ക് ഹാ​ളി​ലും ഡി​സം​ബ​ർ 16 ന് ​രാ​വി​ലെ 10.30 ന് ​ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ഹാ​ളി​ലും ന​ട​ക്കും. പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ, ചി​റ്റൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ലെ നി​ല​വി​ലെ കേ​സു​ക​ളി​ലും പു​തി​യ കേ​സു​ക​ളി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്.