സെൽവപുരത്തു ക​ന​ത്ത മ​ഴ​യി​ൽ വീ​ടു തകർന്നു
Thursday, December 2, 2021 1:32 AM IST
കോ​യ​ന്പ​ത്തൂ​ർ : സെ​ൽ​വ​പു​ര​ത്തി​ൽ ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ഒ​രു​വ​ശം ഇ​ടി​ഞ്ഞു വീ​ണു. പോ​യ​ർ​വീ​ഥി രാ​ജേ​ശ്വ​രി​യു​ടെ വീ​ടാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. സെ​ൽ​വപു​ര​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്നു.ഇ​ന്നലെ രാ​വി​ലെ ആ​റു മ​ണി​യോ​ടു​കൂ​ടി വീ​ടി​ന്‍റെ ഒ​രു വ​ശം ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പലരും പു​തി​യ വീ​ടു​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.