പു​ള്ളി​പ്പുലി​യെ പി​ടി​കൂ​ടാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Thursday, December 2, 2021 1:32 AM IST
കോ​യ​ന്പ​ത്തൂ​ർ : സു​ഗു​ണാ​പു​ര​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ചു​റ്റി തി​രി​യു​ന്ന പു​ള്ളി​പ്പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. സു​ഗു​ണാ​പു​രം സൗ​ത്തി​ലാ​ണ് പു​ള്ളി​പ്പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ത​ന്നാ​സി​യ​പ്പ​ൻ കോ​വി​ൽ തു​ട​ങ്ങി​യ ര​ണ്ടി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മൂ​ന്നു പേ​രെ നീ​രീ​ക്ഷ​ണം ന​ട​ത്താ​നും നി​യ​മി​ച്ചി​ട്ടു​ണ്ട്. പു​ലി​യു​ടെ സ​ഞ്ചാ​രം തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ച്ച ശേ​ഷം ജി​ല്ലാ വ​നം​വ​കു​പ്പ് ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യോ​ടെ കെ​ണി വ​ച്ച് പി​ടി​കൂ​ടു​ന്ന​താ​യി​രി​ക്കും.
പ്ര​ദേ​ശ​വാ​സി​ക​ൾ രാ​ത്രി നേ​ര​ത്തും അ​തി​രാ​വി​ലെ​യും പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ധു​ക്ക​രെ ഫോ​റ​സ്റ്റ് റേ​ഞ്ച​ർ സ​ന്ധ്യ ആ​വ​ശ്യ​പ്പെ​ട്ടു.