പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വി​നോ​ദസ​ഞ്ചാ​രി മു​ങ്ങിമ​രി​ച്ചു
Wednesday, December 1, 2021 12:51 AM IST
നീ​ല​ഗി​രി: ഗു​ഡ​ല്ലൂ​ർ തൊ​ര​പ്പ​ള്ളി പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വി​നോ​ദസ​ഞ്ചാ​രി മു​ങ്ങി മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി വി​നോ​ദ്(45) ആ​ണ് മ​രി​ച്ച​ത്.
വി​നോ​ദും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ദൊ​ര​പ്പ​ള്ളി ന​ദി​യി​ൽ കു​ളി​ച്ചു കൊ​ണ്ടി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യി വി​നോ​ദ് വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു.
കൂ​ട്ടു​കാ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​ർ ഫ​യ​ർ​ഫോ​ഴ്സി​നു വി​വ​രം ന​ൽ​കു​ക​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഒ​രു മ​ണി​ക്കൂ​റോ​ളം തെ​ര​ച്ചി​ൽ ന​ട​ത്തി വി​നോ​ദി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യുമാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.