കു​ന്ന​ശേരി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നു കി​സാ​ൻ​സ​ഭ
Wednesday, December 1, 2021 12:50 AM IST
മ​ണ്ണാ​ർ​ക്കാ​ട് : 60 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ്ഥി​ര​താ​മ​സ​മു​ള്ള കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രി​പ​റ​ന്പ് കു​ന്ന​ശേരി​യി​ലു​ള്ള 22 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യ​മി​ല്ല. പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സി​ലാ​ക്കി​യാ​ണ് ക​ർ​ഷ​ക സം​ഘം ഭാ​ര​വാ​ഹി​ക​ൾ സ്ഥ​ല​ത്തെ​ത്തി​യ​ത്.
അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​നെ വേ​ണ്ട പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി. ക​ച്ചേ​രി​പ​റ​ന്പ് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ലും കി​സാ​ൻ​സ​ഭ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ക​ച്ചേ​രി​പ​റ​ന്പി​ൽ കി​സാ​ൻ​സ​ഭ പ്രാ​ദേ​ശി​ക ഘ​ട​ക​വും രൂ​പീ​ക​രി​ച്ചു. കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​മ​ൻ​കു​ട്ടി​യാ​ണ് സെ​ക്ര​ട്ട​റി. ബ​ഷീ​റി​നെ പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ, ദി​നോ​പ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.