വൈ​ദ്യു​തിത്തൂണു​ക​ൾ മാ​റ്റാനെ​ടു​ത്ത തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല
Wednesday, December 1, 2021 12:50 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​യി മാ​റി​യ വൈ​ദ്യു​തിത്തൂണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നെ​ടു​ത്ത തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല. കെഎസ്ഇ​ബി​ക്ക് ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ സ​മി​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്.
പാ​ത​യോ​ര​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ത​ട​സ്‌​സ​മാ​കാ​ത്ത വി​ധം പോ​സ്റ്റു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​നാ​ണു തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ത്. ഒ​രു മാ​സം മു​ന്പ് കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ഇ​തു സം​ബ​ന്ധി​ച്ച എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ കെഎസ്ഇ​ബി​ക്കു നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. തി​ര​ക്കേ​റി​യ ടി​ബി റോ​ഡ് ക​വ​ല​യി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന പാ​ത​യോ​ടു ചേ​ർ​ന്നു​ള്ള പോ​സ്റ്റു​ക​ൾ സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നും കാ​ൽ​ന​ട​യാ​ത്ര​യ്ക്കും ത​ട​സ്‌​സ​മാ​ണെ​ന്നാ​ണു വി​ല​യി​രു​ത്ത​ലു​ള്ള​ത്. ന​ഗ​ര​ത്തി​ൽ പാ​ത​യോ​ര​ങ്ങ​ളി​ലെ ചാ​ലു​ക​ൾ​ക്കു മു​ക​ളി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട സ്ലാ​ബു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​തും ന​ട​പ്പാ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.
അ​തേസ​മ​യം പ​ഴ​യ പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ റോ​ഡു​ക​ൾ​ക്കു സം​ഭ​വി​ക്കു​ന്ന കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നു ജ​ല അഥോ​റി​റ്റി​യെ​യും പി​ഡ​ബ്ല്യു​ഡി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ ജാ​ന​കീ​ദേ​വി അ​റി​യി​ച്ചു.
റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു ഫ​ണ്ട് വ​ക​യി​രു​ത്താ​ത്ത​തി​ന്‍റെ പേ​രി​ൽ പൈ​പ് ലൈ​ൻ മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. പാ​ല​ക്കാ​ട് - കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ലെ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നെ​ടു​ത്ത തീ​രു​മാ​ന​വും ന​ട​പ്പാ​യി​ട്ടി​ല്ല.