ആ​ദ​ർ​ശി​ല്ലാ​ത്ത വീ​ട്ടി​ൽ സു​മ​ന​സു​ക​ൾ വീ​ണ്ടും ഒ​ത്തു​കൂ​ടി;​ സ​ഹാ​യം കൈ​മാ​റാ​ൻ
Wednesday, December 1, 2021 12:48 AM IST
വ​ട​ക്ക​ഞ്ചേ​രി: നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ങ്ങ​ൾ​ക്കും ക​രു​ത​ലി​നും ന​ന്ദി പ​റ​ഞ്ഞ്, ജീ​വി​ച്ചു തു​ട​ങ്ങുംമു​ന്പേ മ​ര​ണ​ത്തി​ലേ​ക്കു യാ​ത്ര​യാ​യ വാ​ക്കോ​ട് ആ​ദ​ർ​ശി​ന്‍റെ വീ​ട്ടി​ൽ സു​മ​ന​സു​ക​ൾ വീ​ണ്ടും ഒ​ത്തു​കൂ​ടി.
ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ​ക്കു കാ​ത്തു​നി​ൽ​ക്കാ​തെ യാ​ത്ര​യാ​യ ആ​ദ​ർ​ശി​ന്‍റെ കു​ടും​ബ​ത്തി​നു സ​ഹാ​യം കൈ​മാ​റാ​നാ​യി​രു​ന്നു വ​ട​ക്ക​ഞ്ചേ​രി ജ​ന​സ​ഹാ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ഒ​ത്തു​കൂ​ട​ൽ ഉ​ണ്ടാ​യ​ത്. അ​ച്ഛ​ൻ പ്ര​മോ​ദു​മാ​യി സം​സാ​രി​ച്ച് ആ​ദ​ർ​ശി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി സ​മാ​ഹ​രി​ച്ച തു​ക അ​ച്ഛ​ന്‍റെ​യും അ​മ്മ ഷീ​ജ​യു​ടെ​യും പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ക​ണ്ണ​ൻ, ഷെ​ഹീ​ർ, വാ​ർ​ഡ് മെ​ന്പ​ർ ഫൗ​സി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ധ​ന​സ​മാ​ഹ​ര​ണം. ബ​ജി, ബി​രി​യാ​ണി ഫെ​സ്റ്റു​ക​ൾ സം​ഘ​ടി​പ്പി​ച്ചാ​ണ് നാ​ട്ടി​ലെ ചെ​റു​പ്പ​ക്കാ​ർ പ​ണസ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. കു​റ​ച്ചു​പേ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കും പ​ണം അ​യ​യ്ക്കു​ക​യു​ണ്ടാ​യി. 3,74,000 രൂ​പ ഇ​ത്ത​ര​ത്തി​ൽ സ​മാ​ഹ​രി​ച്ചു. ക​ഴി​ഞ്ഞ 24നാ​ണ് ആ​ദ​ർ​ശ് എ​ല്ലാ​വ​രെ​യും വി​ട്ടു​പി​രി​ഞ്ഞ​ത്. ന​ട്ടെ​ല്ലി​നു കാ​ൻ​സ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ആ​ദ​ർ​ശി​ന്‍റെ ചി​കി​ത്സാ ധ​ന​സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി മ​നു​ഷ്യ സ്നേ​ഹ​ത്തി​ന്‍റെ പ്ര​വാ​ഹം ത​ന്നെ​യു​ണ്ടാ​യി. രോ​ഗ​ത്താ​ൽ വേ​ദ​നി​ക്കു​ന്പോ​ഴും ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സോ​ടെ​യാ​ണ് ആ​ദ​ർ​ശ് പാ​സാ​യ​ത്. ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി വാ​ക്കോ​ടു​ള്ള അ​മ്മ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ആ​ദ​ർ​ശ്. ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽത​ന്നെ നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞ​നു​ജ​നാ​യി ആ​ദ​ർ​ശ് മാ​റി​യ​പ്പോ​ൾ ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ളും പ്ര​വ​ഹി​ച്ചു.