നെ​ല്ലു സം​ഭ​ര​ണ ര​ശീ​ത് ല​ഭി​ച്ചി​ട്ട് ഒ​രു മാ​സം, പ​ണം ല​ഭി​ക്കാ​തെ നെ​ട്ടോ​ട്ട​മോ​ടി ക​ർ​ഷ​ക​ർ
Tuesday, November 30, 2021 12:12 AM IST
നെന്മാ​റ: ഒ​ന്നാം​വി​ള കൊ​യ്തെ​ടു​ത്ത നെ​ല്ല് സ​പ്ലൈ​കോ​യി​ലേ​ക്കു ക​യ​റ്റി​വി​ട്ട് മി​ല്ലി​ന്‍റെ പ്ര​തി​നി​ധി​യി​ൽ നി​ന്നും പി​ആ​ർ​എ​സ് ല​ഭി​ച്ചെ​ങ്കി​ലും ഇ​ന്നേ​വ​രെ പ​ണം ല​ഭി​ക്കാ​ത്ത ദു​ര​വ​സ്ഥ​യി​ലാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് ക​ർ​ഷ​ക​ർ. പി​ഡി​സി ബാ​ങ്ക് (കേ​ര​ളാ ബാ​ങ്ക്) നെന്മാ​റ ശാ​ഖ​യി​ൽ നി​ന്നും ല​ഭി​ച്ച നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് പാ​ല​ക്കാ​ട് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ച്ച​തി​ൽ മി​ല്ലി​ന്‍റെ പ്ര​തി​നി​ധി​യി​ൽ നി​ന്നും പി​ആ​ർ​എ​സ് ര​ശീ​ത്, ഗ്രീ​ൻ സ്ലി​പ്പ് മഎ​ന്നി​വ ഓ​ഫീ​സി​ൽ ല​ഭി​ക്കാ​ത്ത​താ​ണ് അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്താ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഓ​രോ സീ​സ​ണി​ലും ഒ​രു കി​ലോ നെ​ല്ലി​ന് ല​ഭി​ക്കു​ന്ന വി​ല​യു​ടെ വ​ർ​ദ്ധ​ന​വി​ന് ആ​നു​പാ​തി​ക​മാ​യി കൂ​ലി​യി​ൽ വ​രു​ന്ന വ​ർ​ദ്ധ​ന​വ്, രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല​വ​ർ​ദ്ധ​ന​വ് ക​ർ​ഷ​ക​നി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ഒ​ന്നാം​വി​ള നെ​ൽ​കൃ​ഷി ഉ​ത്പാ​ദ​ന​സ​മ​യ​ത്ത് ഒ​രു ചാ​ക്ക് ഫാ​ക്ടം​ഫോ​സ് 1100 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന​ത്, ഇ​പ്പോ​ൾ 1390 രൂ​പ​യാ​യ​തും ക​ർ​ഷ​ക​രി​ൽ ദു​ര​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്നു. ഒ​ന്നാം വി​ള നെ​ല്ല് കൊ​യ്ത്തു യ​ന്ത്ര​ത്തി​ന്‍റെ വാ​ട​ക​ന​ൽ​കി​യ​തു മു​ത​ൽ ര​ണ്ടാം വി​ള ന​ടീ​ൽ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​രേ​ക്ക​റി​ന് ഇ​രു​പ​ത്തി ര​ണ്ടാ​യി​രം രൂ​പ​യി​ല​ധി​കം ചി​ല​വു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി​യും, ക​ടം വാ​ങ്ങി​യും ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. നെ​ല്ലി​ന്‍റെ പ​ണം ല​ഭി​ച്ചാ​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​അ​റി​യി​ച്ചു.