ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Tuesday, November 30, 2021 12:12 AM IST
ചി​റ്റൂ​ർ : ഗ്രീ​ൻ ഫീ​ൽ​ഡ് കാ​ർ​ഷി​ക മേ​ള​യു​ടെ ഭാ​ഗ​മാ​യി ഏ​ട്ടാം ദി​വ​സം ന​ട​ന്ന ക​ർ​ഷ​ക സം​ഗ​മ​വും ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും ന​ബാ​ർ​ഡ് ഡി​ഡി​എം ക​വി​ത റാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ റൂ​റ​ൽ ക്രെ​ഡി​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി.​പ്രീ​ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ​ട്ട​ഞ്ചേ​രി ഗ്ര​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശി​വ​ദാ​സ്, ഡോ.​ശു​ദ്ധോ​ധ​ന​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്.​മി​നി, സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) കെ.​ര​മേ​ഷ് കു​മാ​ർഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.