ഇ​ഞ്ചി കൃ​ഷി​ക്ക് ഫം​ഗ​സ് രോ​ഗ​ബാ​ധ വ്യാ​പ​കം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Tuesday, November 30, 2021 12:12 AM IST
നെന്മാ​റ : ത​ളി​പ്പാ​ടം മ​രു​ത​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ഞ്ചി കൃ​ഷി പാ​ട​ങ്ങ​ളി​ൽ വി​ള​വു എ​ടു​ക്കാ​റാ​യ ഇ​ഞ്ചി കൃ​ഷി​ക്കാ​ണ് വ്യാ​പ​ക​മാ​യി അ​സു​ഖം ബാ​ധി​ച്ച​ത്.
ചെ​ടി​ക​ളു​ടെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള ഇ​ല​ക​ൾ മ​ഞ്ഞ​നി​റ​മാ​യി ചു​രു​ണ്ട് പോ​കു​ന്ന​താ​ണ് അ​സു​ഖ ല​ക്ഷ​ണം. ര​ണ്ടാ​ഴ്ച മു​ന്പ് വാ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും ചെ​ടി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട രോ​ഗം ഒ​രാ​ഴ്ച കൊ​ണ്ട് പാ​ട​ത്തെ മു​ഴു​വ​നും ഇ​ഞ്ചി കൃ​ഷി​യി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
ഇ​ഞ്ചി​യു​ടെ നാ​രു മൂ​ത്ത് നൂ​റ് മു​റു​കു​ന്ന സ​മ​യ​ത്ത് അ​സു​ഖം ബാ​ധി​ച്ചാ​ൽ വി​ള​വി​നെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ര​ണ്ട് ഏ​ക്ക​റോ​ളം ഇ​ഞ്ചി കൃ​ഷി ചെ​യ്ത മ​രു​ത​ഞ്ചേ​രി​യി​ലെ ക​ർ​ഷ​ക​നാ​യ ആ​ർ.​ക​റു​പ്പ​സ്വാ​മി പ​റ​ഞ്ഞു.
ത​ളി​പ്പാ​ടം, ആ​ലം​പ​ള്ളം ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ഞ്ചി​ക്കും അ​സു​ഖം ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യാ​ണെ​ങ്കി​ൽ നേ​ര​ത്തെ വി​ള​വെ​ടു​ക്കേ​ണ്ട സ്ഥി​തി വ​രു​മെ​ന്നും ഉ​ൽ​പാ​ദ​ന കു​റ​വും ന​ഷ്ട​വും സം​ഭ​വി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യും ജ​നു​വ​രി​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി ഇ​ഞ്ചി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.