ക​ള​ക്ട​ർ ഓ​ഫീ​സി​നു മു​ൻ​പി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി
Tuesday, November 30, 2021 12:12 AM IST
കോ​യ​ന്പ​ത്തൂ​ർ : ഇ​ട​പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ത​ന്നെ​യും ത​ന്‍റെ പെ​ണ്‍​മ​ക്ക​ളെ​യും ഉ​പ​ദ്ര​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ടു​ത​ലൈ സി​രു​തൈ​ക​ൾ ക​ക്ഷി നേ​താ​വി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് ക​ള​ക്ട​ർ ഓ​ഫീ​സി​നു മു​ൻ​പി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി. തൊ​ണ്ടാ​മു​ത്തൂ​ർ അ​ർ​പു​ത​രാ​ജ് ആ​ണ് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​ത്.

അ​ർ​പു​ത​രാ​ജി​നും അ​യ​ൽ​വാ​സി​യാ​യ വി.​സി.​കെ.​നേ​താ​വ് ജോ​ർ​ജ് കു​പ്പു​സ്വാ​മി​ക്കു​മി​ട​യി​ൽ സ്വ​ത്തു സം​ബ​ന്ധ​മാ​യ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഈ ​കേ​സ് കോ​ട​തി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ജോ​ർ​ജ് കു​പ്പു​സ്വാ​മി അ​ർ​പ്പു​ത​രാ​ജി​നെ അ​ടി​ച്ചും വ​ഴ​ക്കു പ​റ​ഞ്ഞും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു. ഇ​യാ​ൾ അ​ർ​പ്പു​ത​രാ​ജി​ന്‍റെ 8 വ​യ​സു പ്രാ​യ​മു​ള്ള ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തേ​പ്പ​റ്റി പ​ല​ത​വ​ണ അ​ർ​പ്പു​ത​രാ​ജ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ന​വം​ബ​ർ 15ന് ​ഈ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കാ​ണി​ച്ചു കൊ​ണ്ട് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

അ​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ ത​ന്‍റെ മൂ​ന്നു മ​ക്ക​ളു​മാ​യി ക​ല​ക്ട​ർ ഓ​ഫീ​സി​ലെ​ത്തി​യ അ​ർ​പ്പു​ത​രാ​ജ് താ​ൻ മ​റ​ച്ചു വെ​ച്ചി​രു​ന്ന പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ര​ക്ഷ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യ പോ​ലീ​സു​കാ​ർ സ​ന്ദ​ർ​ഭോ​ചി​ത​മാ​യി ഇ​ട​പ്പെ​ട്ട് അ​ർ​പ്പു ത​രാ​ജി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ർ​പ്പു​ത​രാ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ ശ്ര​മം ക​ള​ക്ട​ർ ഓ​ഫീ​സ് പ​രി​സ​ര​ത്ത് അ​ൽ​പ്പ​സ​മ​യ​ത്തേ​ക്ക് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.