പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു
Tuesday, November 30, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളെ പ​ല​പ്പോ​ഴാ​യി പ​ല​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. കു​നി​യ മു​ത്തൂ​ർ വ​സ​ന്തം​ന​ഗ​ർ ആ​ഷി​ഖ് (23) ആ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​യ പ്ല​സ് ടു, ​ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്. യു​വാ​വ് പ​ല പ്രാ​വ​ശ്യ​ങ്ങ​ളി​ലാ​യി ര​ണ്ടു കു​ട്ടി​ക​ളെ​യും സെ​ൽ​വ​പു​രം ഉ​ൾ​പ്പെ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​വി​വ​ര​മ​റി​ഞ്ഞ ഇ​വ​രു​ടെ പി​താ​വ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ആ​ഷി​ഖി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.