വെ​ള്ളി​യാ​ങ്ക​ല്ലി​ൽ നി​ള​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ൻ ആ​റ്റു​വ​ഞ്ചി​ച്ചെ​ടി​യും
Tuesday, November 30, 2021 12:10 AM IST
തൃ​ത്താ​ല: വേ​ന​ൽ​ക്കാ​ല​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് നി​ളാ​ന​ദി​യി​ൽ ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം ആ​റ്റു​വ​ഞ്ചി​ച്ചെ​ടി പൂ​ത്തു​ല​ഞ്ഞു. ഇ​രു​ക​ര​യും മു​ട്ടി രൗ​ദ്ര​ഭാ​വ​ത്തി​ലൊ​ഴു​കി​യി​രു​ന്ന നി​ള​യെ ഓ​ർ​മ്മ​യി​ൽ മാ​ത്ര​മൊ​തു​ക്കി പു​ഴ​യി​ലെ​ങ്ങും ഇ​ന്ന് വെ​ള്ള നി​റ​ത്തി​ൽ ആ​റ്റു​വ​ഞ്ചി​ച്ചെ​ടി പൂ​വി​ട്ട് നി​ൽ​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ങ്ക​ല്ല് ത​ട​യ​ണ​യ്ക്ക് പ​ടി​ഞ്ഞാ​റുവ​ശ​ത്താ​ണ് ആ​റ്റു​വ​ഞ്ചി​ച്ചെ​ടി​ക​ൾ മ​നോ​ഹ​ര കാ​ഴ്ച സ​മ്മാ​നി​ക്കു​ന്ന​ത്.

നി​ല​വി​ൽ വേ​ന​ലെ​ത്തും മു​ൻ​പ് ത​ന്നെ പു​ഴ വെ​ള​ളി​യാ​ങ്ക​ല്ലി​ന് താ​ഴെ നീ​ർ​ച്ചാ​ലാ​യി ഒ​ഴു​കാ​ൻ തു​ട​ങ്ങി. വ​റ്റി​വ​ര​ണ്ട ഭാ​ഗ​ത്തെ​ല്ലാം ആ​റ്റു​വ​ഞ്ചി ക​തി​രി​ടു​ക​യും ഇ​വ​ക്കി​ട​യി​ൽ ക​ന്നു​കാ​ലി​ക​ൾ മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ളാ​ക്കു​ക​യും ചെ​യ്തു. മു​ൻ കാ​ല​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്ന മ​ണ​ൽ​ഖ​ന​നം മൂ​ലം രൂ​പ​പ്പെ​ട്ട മ​ണ്‍​തി​ട്ട​ക​ളി​ലാ​ണ് ഇ​ന്ന് പൊ​ന്ത​ക്കാ​ടുക​ൾ വ​ള​ർ​ന്ന് കി​ട​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ഭാ​ര​ത​പ്പു​ഴ പു​ഴ​വ​ക്കി​നോ​ട് ചേ​ർ​ന്ന് നീ​ർ​ച്ചാ​ലാ​യി മാ​ത്രം ഒ​ഴു​കു​ക​യാ​ണ്. ക​ഴി​ഞ്ഞ വേ​ന​ലു​ക​ളി​ലെ​ല്ലാം കു​ടി​വെ​ള്ള ക്ഷാ​മം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ച്ച തൃ​ത്താ​ല​ക്കാ​ർ പു​ഴ​യു​ടെ രൂ​പ​മാ​റ്റ​ത്തെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. അ​തേ​സ​മ​യം വെ​ള്ളി​യാ​ങ്ക​ല്ലും, പൈ​തൃ​ക പാ​ർ​ക്കും, നി​ളാ ന​ദി​യു​മെ​ല്ലാം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് പൂ​ത്തു​ല​ഞ്ഞ് കാ​റ്റി​ലാ​ടു​ന്ന ആ​റ്റു​വ​ഞ്ചി​ച്ചെ​ടി​ക​ൾ ന​യ​ന മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്.