ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടാഴ്ച! ഷൊ​ർ​ണൂ​ർ ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ടി​ഞ്ഞുവീ​ണു
Tuesday, November 30, 2021 12:08 AM IST
ഷൊ​ർ​ണൂ​ർ: ജി​ല്ലാ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യി അ​വ​ത​രി​പ്പി​ച്ച ഷൊ​ർ​ണൂ​ർ ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​ടി​ഞ്ഞുവീ​ണു. ഇ​ക്ക​ഴി​ഞ്ഞ 15 നാ​ണ് ജിം​നേ​ഷ്യം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഭാ​ര​ത​പ്പുഴ​യോ​ടുചേ​ർ​ന്ന് കെ​ട്ടി ഉ​യ​ർ​ത്തി​യ അ​ടി​ത്ത​റ​യാ​ണ് ഇ​ടി​ഞ്ഞ് വീ​ണ​ത്. ക​രി​ങ്ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്നു വീ​ണ​ത് അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ക്കും. ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഓ​പ്പ​ണ്‍ ജി​മ്മാ​ണ് ഷൊ​ർ​ണൂ​രി​ൽ സ്ഥാ​പി​ച്ച​ത്.

കേ​ര​ള ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ഒ​ളിം​പി​ക് വേ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ജി​ല്ലാ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ ഓ​പ്പ​ണ്‍ ജിം ​നി​ർ​മി​ച്ച​ത്. ഒ​രേ​സ​മ​യം പ​ത്തി​ല​ധി​കം പേ​ർ​ക്ക് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ഓ​പ്പ​ണ്‍​ജിം ഷൊ​ർ​ണൂ​രി​ൽ കൊ​ച്ചി​ൻ പാ​ല​ത്തി​നു സ​മീ​പം നി​ള​യു​ടെ തീ​ര​ത്തു​ള്ള ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മി​ച്ച​ത്.​

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​തി​ന്‍റെ തൊ​ട്ടുപു​റ​കെ ഇ​തി​ന്‍റെ അ​ടി​ത്ത​റ ത​ന്നെ നി​ലം​പ​തി​ച്ചി​രി​ക്കു​ക​യാ​ണ്.