ജി​ല്ല​യി​ൽ ആ​റ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 366 പേ​ർ
Thursday, October 28, 2021 12:04 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ നി​ല​വി​ൽ ആ​ല​ത്തൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി താ​ലൂ​ക്കു​ക​ളാ​യി ആ​റ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി അ​റി​യി​ച്ചു.
ആ​റ് ക്യാ​ന്പു​ക​ളി​ലാ​യി 141 കു​ടും​ബ​ങ്ങ​ളി​ലെ 366 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​റ്റ​ശ്ശേ​രി ഹോ​ളി ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ് യു.​പി സ്കൂ​ൾ, കാ​രാ​പ്പാ​ടം എ​ൽ പി ​സ്കൂ​ൾ, പൊ​റ്റ​ശ്ശേ​രി ഗ​വ. യു.​പി സ്കൂ​ളു​ക​ളി​ലെ ക്യാ​ന്പി​ൽ നി​ല​വി​ൽ 106 കു​ടും​ബ​ങ്ങ​ളി​ലെ 289 പേ​രാ​ണു​ള്ള​ത്. ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലെ ഉ​പ്പു​മ​ണ്ണ് പാ​റ​ശ്ശേ​രി അ​ങ്ക​ണ​വാ​ടി​യി​ൽ ഒ​രു കു​ടും​ബ​ങ്ങ​ളി​ലെ ര​ണ്ട് പേ​രാ​ണു​ള്ള​ത്.
അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്കി​ൽ മു​ക്കാ​ലി പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലും അ​ഗ​ളി ജി.​എ​ൽ.​പി.​എ​സ്‌​സി​ലു​മാ​യി 34 കു​ടും​ബ​ങ്ങ​ളി​ലെ 75 പേ​രാ​ണ് ക​ഴി​യു​ന്ന​ത്.