കനത്ത മഴ: കോയന്പത്തൂർ നഗരത്തിൽ മിക്കയിടവും വെള്ളക്കെട്ടിൽ മുങ്ങി
Thursday, October 28, 2021 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ : ത​ക​ർ​ത്തു പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇന്നലെയും ഇന്നും തി​യ​തി​ക​ളി​ൽ കോ​യ​ന്പ​ത്തൂ​ർ, ക​രൂ​ർ, നീ​ല​ഗി​രി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നു മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം പെ​യ്ത ക​ന​ത്ത മ​ഴ​യി​ലാ​ണ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്.
ക​ള​ക്ട​ർ ഓ​ഫീ​സ് പ​രി​സ​രം, ഗാ​ന്ധി​പു​രം, ശി​വാ​ന​ന്ദ കോ​ള​നി, സാ​യ്ബാ​ബ കോ​ള​നി, ഉ​ക്ക​ടം, പോ​ത്ത​ന്നൂ​ർ, പു​ലി​യ​ക്കു​ളം, ടൗ​ണ്‍ ഹാ​ൾ, പീ​ള​മേ​ട്, രാ​മ​നാ​ഥ​പു​രം സി​ങ്കാ​ന​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​ൽ
പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം

കോ​യ​ന്പ​ത്തൂ​ർ: പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി. ത​ന്തെ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ദി​നം​പ്ര​തി കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നും, വി​ല​ക്കു​റ​യ്ക്കാ​നും യാ​തൊ​രു​ ന​ട​പ​ടി​യു​മെ​ടു​ക്കാ​ത്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഫോ​ട്ടോ​യ്ക്ക് പൂ​മാ​ല ചാ​ർ​ത്തി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. അ​വി​നാ​ശി ഭാ​ര​ത് പെ​ട്രോ​ൾ ബ​ങ്കി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന് സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​കൃ​ഷ്ണ​ൻ നേ​തൃ​ത്വം ന​ൽ​കി. സ​മ​ര​ത്തി​ൽ ധാ​രാ​ളം പേ​ർ പ​ങ്കെ​ടു​ത്തു.