പ​ത്തി​രി​പ്പാ​ല​യി​ൽ ക​നാ​ൽ ബൈ​പ്പാ​സ് വ​രു​ന്നു
Thursday, October 28, 2021 12:00 AM IST
ഒ​റ്റ​പ്പാ​ലം: പ​ത്തി​രി​പ്പാ​ല കൂ​ട്ടു​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ക​നാ​ൽ ബൈ​പ്പാ​സ് വ​രു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പൊ​റു​തി​മു​ട്ടു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ആ​വ​ശ്യ​മാ​യി​രു​ന്നു പാ​ല​ക്കാ​ട്-കു​ള​പ്പു​ള്ളി പാ​ത​യെ​യും കോ​ങ്ങാ​ട് പാ​ത​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​നാ​ൽ പാ​ത​യു​ടെ നി​ർ​മാ​ണം. മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് മു​ൻ എം​എ​ൽ​എ പ​രേ​ത​നാ​യ കെ.​വി വി​ജ​യ​ദാ​സ് ഇ​ട​പെ​ട്ടി​രു​ന്നു. പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി അ​ന്ന് 10 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​രു​ന്നു. പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. താ​ലൂ​ക്ക് സ​ർ​വേ​യ​ർ ഫ്രാ​ങ്ക്ലിംഗ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്ത​ൽ ആ​രം​ഭി​ച്ചു. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള സ്ഥ​ല​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 450 മീ​റ്റ​ർ നീ​ള​വും ഏ​ക​ദേ​ശം 20 അ​ടി വീ​തി​യു​മു​ള്ള പാ​ത​യാ​ണ് ക​നാ​ലി​ന്‍റെ മു​ക​ളി​ലൂ​ടെ നി​ർ​മി​ക്കു​ന്ന​ത്. ക​നാ​ൽ ബൈ​പാ​സ് പാ​ത യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ പ​ത്തി​രി​പ്പാ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കും. എം. ​നീ​ര​ജ്, ഓ​വ​ർ​സി​യ​ർ സി.​എ. ശ​ബാ​ന, എ​സ്. അ​നി​ത, ഒ.​വി. സ്വാ​മി​നാ​ഥ​ൻ, എ.​എ. ശി​ഹാ​ബ് എന്നിവരും ​പ​രി​ശോ​ധ​ന​ക്കു​ണ്ടാ​യി​രു​ന്നു.