മാ​റിത്താമ​സിക്കാൻ ഇ​ട​മി​ല്ലാ​തെ കാളിമുത്തുവിന്‍റെ കു​ടും​ബം
Wednesday, October 27, 2021 1:01 AM IST
കൊ​ല്ല​ങ്കോ​ട് : മ​ഴ​യി​ൽ ചു​മ​രി​ട​ഞ്ഞ​തി​നാ​ൽ നാ​ലം​ഗ കു​ടും​ബം കി​ട​ന്നു​റ​ങ്ങാ​ൻ സ്ഥ​ല​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യി.
ഗോ​വി​ന്ദാ​പു​രം ന്യൂ ​കോ​ള​നി കാ​ളി​മു​ത്തു​വി​ന്‍റെ വീ​ടി​ന്‍റെ ചു​മ​രാ​ണ് മ​ഴ​യി​ൽ നി​ല​ംപതി​ച്ച​ത്.
ചു​മ​രി​ൽ മ​ഴ​വെ​ള്ളം ചോ​രു​ന്ന​തി​നാ​ൽ കാ​ളി​മു​ത്തു​വും ഭാ​ര്യ ഉ​മ​യും മ​ക്ക​ളാ​യ സി​ദ്ധാ​ർ​ഥ്, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ അ​ടു​ത്ത മു​റി​യി​ലേ​ക്കു മാ​റി​ക്കി​ട​ന്ന​തി​നാ​ൽ അ​നി​ഷ്ട സം​ഭ​വം ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.
പ​ട്ടി​ക​ജാ​തി സ​മു​ദാ​യ കു​ടും​ബ​നാ​ഥ​നു പ​തി​ന​ഞ്ചു വ​ർ​ഷം മു​ൻ​പാ​ണ് വീ​ട് അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് സം​ര​ക്ഷ​ണ​ത്തി​നു ധ​ന​സ​ഹാ​യ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് കാ​ളി​മു​ത്തു പ​റ​യു​ന്ന​ത്.
മാ​റിത്താ​മ​സി​ക്കാ​ൻ സാ​ന്പ​ത്തി​ക​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ഴും ത​ക​ർ​ച്ചാഭീ​ഷ​ണി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് താ​മ​സം. വീ​ടി​ന​ക​ത്തെ മ​റ്റു ചു​മ​രു​ക​ൾ​ക്കും ന​ന​വു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.
കാ​ളിമു​ത്തു​വി​നു മൂ​ന്നു മാ​സം മു​ൻ​പ് ന്യൂ​മോ​ണി​യ ബാ​ധി​ച്ചിരുന്നു. വി​ള​യോ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു ചി​കി​ത്സ.
കൈയി​ലു​ണ്ടാ​യി​രു​ന്ന​തും പ​രി​ച​യ​ക്കാ​രി​ൽനി​ന്നും ക​ടം വാ​ങ്ങി​യും 80,000 രൂ​പ ചി​കി​ത്സ​യ്ക്കു വേ​ണ്ടി​വ​ന്നു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ കാ​ളി​മു​ത്തു രോ​ഗ​വി​മു​ക്ത​നാ​യെ​ങ്കി​ലും പ​ഴ​യ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നാ​വാ​തെ വീ​ട്ടി​ൽ ത​ന്നെ​യാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.
ഭാ​ര്യ​ക്കു തൊ​ഴി​ലു​റ​പ്പു​പ​ണി​യി​ൽനി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ലാ​ണ് നാ​ലം​ഗ കു​ടും​ബം ചെ​ല​വ് ത​ള്ളി​നീ​ക്കു​ന്ന​ത്.
മാ​നം ക​റു​ത്താ​ൽ നാ​ലം​ഗ കു​ടും​ബാം​ഗ​ങ്ങ​ൾ പ​രി​ഭ്രാ​ന്തി കൂ​ട്ടു​ക​യാ​ണ്.
വാ​ട​കവീ​ട്ടി​ലേക്കു താ​മ​സം മാ​റ്റ​ണ​മെ​ങ്കി​ൽ മു​ൻപ​ണം ന​ൽ​കാ​നും യാ​തൊ​രു വ​ക​യു​മി​ല്ലാ​ത്തെ കു​ടും​ബം വി​ഷ​മ​ത്തി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.