കാന്പ​സ് രാ​ഷ്ട്രീ​യ നി​രോ​ധ​നം; എ​ൻ​എ​സ്എ​സ് കോ​ള​ജ് അ​ട​ച്ചു
Wednesday, October 27, 2021 1:00 AM IST
നെന്മാ​റ : എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് വി​ദ്യാ​ർ​ഥി​ക​ളും കോ​ള​ജ് അ​ധി​കൃ​ത​രും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി.
കോ​ള​ജ് ക്യാ​ന്പ​സി​ന​ക​ത്ത് രാ​ഷ്ട്രീ​യം നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​തി​നെ തു​ട​ർ​ന്ന് നി​രോ​ധ​നം വ​ക​വെ​ക്കാ​തെ രണ്ടു സം​ഘ​ട​ന​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് കാ​ന്പ​സി​നു​ള്ളി​ൽ പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും ചു​വ​രെ​ഴു​ത്തു​ക​ളും ചു​മ​രു​ക​ളി​ൽ പോ​സ്റ്റ​റു​ക​ളും പ​തി​ച്ച് കോ​ള​ജ് തു​റ​ക്കു​ന്ന ദി​വ​സം ത​ന്നെ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് കോ​ടി തോ​ര​ണ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളും മാ​റ്റു​വാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക​യു​ണ്ടാ​യി. സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ വി​ദ്യാ​ർ്ഥി​ക​ൾ​ക്ക് കോ​ള​ജി​ന​ക​ത്തോ കാ​ന്പ​സി​ലോ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്നും പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.