കൃ​ഷിനാ​ശം നേ​രി​ട്ട പാ​ട​ശേ​ഖ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
Wednesday, October 27, 2021 1:00 AM IST
ആ​ല​ത്തൂ​ർ: മ​ഴ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട ത​രൂ​രി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പാ​ട​ശേ​ഖ​ര സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ ശി​വ​നാ​രാ​യ​ണ​ൻ, ശ​ശി ത​രൂ​ർ, അ​ബ്ദു​ൾ ഖാ​ദ​ർ, മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ ഷ​ക്കീ​ർ, സി​ദ്ധീ​ഖ് എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ചു. ത​രൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ സ​ഹ​ദ്, മു​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​ൻ.​ വി​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം പി.​ മ​നോ​ജ് കു​മാ​ർ, സൈ​നു​ദ്ദീ​ൻ കോ​ഴി​ക്കാ​ട്, ശ​ശി ച​മ്മി​ണി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ഴ​മൂ​ലം വ്യാ​പ​ക​മാ​യി നെ​ൽ​കൃ​ഷി ന​ശി​ച്ചിരുന്നു. ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട സ​മ​യ​ത്ത് കൊ​യ്ത്തു യ​ന്ത്രം ല​ഭ്യ​മാ​കാ​തി​രു​ന്ന​തു മൂ​ലം ന​ഷ്ട​ത്തി​ന്‍റെ തോ​തു വ​ർ​ധി​ച്ചു. ത​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 40 ഹെ​ക്ട​റി​ൽ അ​ധി​കം കൃ​ഷി ന​ശി​ച്ച​താ​യും 70 ല​ക്ഷം രൂ​പ​യു​ടെ ഉ​ത്പാ​ദ​ന ന​ഷ്ടം ഉ​ണ്ടാ​യ​താ​യും ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു. മേ​ഖ​ല​യി​ൽ നെ​ല്ല് സം​ഭ​ര​ണം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്നും അ​ടു​ത്ത കൃ​ഷി​ക്കു​ള്ള വി​ത്തും വ​ള​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും എ.​ത​ങ്ക​പ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.