വീ​ട്ട​മ്മ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, October 24, 2021 10:57 PM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം പൈ​ത​ല കോ​ട്ട​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(70)​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ സ​മീ​പ​വാ​സി​ക​ളാ​ണ് ഇ​വ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാം പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മ​ക്ക​ൾ: ജോ​ണി, സെ​ലി​ൻ, പ​രേ​ത​നാ​യ എ​ബി. മ​രു​മ​ക്ക​ൾ: കൊ​ച്ചു​റാ​ണി, സാ​ലു.