പ​ന്നി വിളയാട്ടം: ഏ​ട്ട് ഏ​ക്ക​ർ നെ​ൽ​കൃ​ഷി നശിപ്പിച്ചു
Sunday, October 24, 2021 12:54 AM IST
വ​ണ്ടി​ത്താ​വ​ളം: തി​രി​ഞ്ഞ കു​ള​ന്പി​ൽ എ​ട്ട് ഏ​ക്ക​ർ വി​ള​ഞ്ഞ വ​യ​ലി​ൽ പ​ന്നി​ക്കു​ട്ട​മി​റ​ങ്ങി ഉ​ഴു​തു​മ​റി​ച്ച് വ്യാ​പ​ക നാ​ശം വ​രു​ത്തി. ആ​റു​ച്ചാ​മി, ഭാ​സ്ക്ക​ര​ൻ, കേ​ശ​വ​ൻ, വാ​സു എ​ന്നി​വ​രു​ടെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഒ​രാ​ഴ്ച മു​ൻ​പ് വ​രെ വ​യ​ലു​ക​ളി​ൽ ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്നു പ​ട​ക്കം പൊ​ട്ടി​ച്ച് പ​ന്നി​ക​ളെ തു​ര​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി തു​ട​ർ​ന്നു മ​ഴ പെ​യ്തി​രു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ കാ​വ​ൽ നി​ർ​ത്തി​യി​രു​ന്നു.
ഈ ​ദി​വ​സങ്ങ​ളി​ലാ​ണ് പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യ വ​യ​ലു​ക​ളി​ൽ ഉ​ഴു​തു​മ​റി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ കാ​ര​ണം യ​ന്ത്രം ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തും കൊ​യ്ത്തു നീ​ളു​ക​യാ​ണ്. ഇ​ന്ന​ലെ​യും പ്ര​ദേ​ശ​ത്തു മ​ഴ തു​ട​രു​ക​യാ​ണ്. കൂ​ലി കൂ​ട്ടി ന​ൽ​കി​യാ​ലും കൊ​യ്ത്തി​നു തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത​തും ക​ർ​ഷ​ക​ർ​ക്കു വി​ന​യാ​യി​ട്ടു​ണ്ട്.
ഉ​ട​ൻ കൊ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ നെ​ൽ​ച്ചെ​ടി​ക​ളി​ൽ മു​ള​പ്പൊ​ട്ടു​മെ​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക കൂ​ട്ടു​ക​യാ​ണ്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ യ​ന്ത്രം ഇ​റ​ക്കി കൊ​യ്ത്തു ന​ട​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ​കു​തി നെ​ൽ​ച്ചെ​ടി​ക​ൾ പോ​ലും കി​ട്ടാ​ത്ത​തി​നാ​ൽ ത​ൽ​ക്കാ​ലം ഈ ​ശ്ര​മ​വും ക​ർ​ഷ​ക​ർ ഉ​പേ​ക്ഷി​ച്ച മ​ട്ടി​ലാ​ണ്.