കാ​ട്ടുപ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു
Sunday, October 24, 2021 12:54 AM IST
നെന്മാ​റ : ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി​ക​ളെ ഉ​പാ​ധി​ക​ളോ​ടെ കൊ​ല്ലു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം നെന്മാ​റ ഡി​എ​ഫ്ഒ​യു​ടെ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ട പാ​ല​ക്കാ​ട് റൈ​ഫി​ൾ ക്ല​ബ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ന​വീ​ൻ അം​ഗ​ങ്ങ​ളാ​യ പ്ര​ഥ്വി​രാ​ജ​ൻ, ദി​ലീ​പ് കു​മാ​ർ, ബി​ജു മാ​ധ​വ്, ജ​യ്സ് ജോ​ർ​ജ്, നി​ധി​ൻ, തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ നെ​ല്ലി​യാ​ന്പ​തി റെ​യ്ഞ്ചി​ലെ കൃ​ഷി ന​ശി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന നാ​ല് കാ​ട്ടു​പ​ന്നി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കൃ​ഷി സ്ഥ​ല​ത്ത് വ​ച്ച് വെ​ടി​വ​ച്ചു കൊ​ന്ന​ു.
നെ​ല്ലി​യാ​ന്പ​തി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കൃ​ഷ്ണ​ദാ​സ് നി​ർ​ദ്ദേ​ശ​പ്ര​കാ​രം പോ​ത്തു​ണ്ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി.​ ഗി​രീ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​ മ​നു, വാ​ച്ച​ർ​മാ​രാ​യ രാ​ജീ​വ്, വി​നോ​ഷ് കു​മാ​ർ, കു​മാ​ര​ൻ എ​ന്നി​വ​രും തി​രു​വ​ഴി​യാ​ട് സെ​ക്ഷ​നു​കീ​ഴി​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യ കെ. ​രാ​ജീ​വ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മാ​രാ​യ അ​നൂ​പ് വെ​ങ്ങു​നാ​ട്, ഡി. ​ര​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​ടി​വ​ച്ചു​കൊ​ന്ന​ത്.
ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കാ​ട്ടു​പ​ന്നി​ക​ളു​ടെ ജ​ഡ​ങ്ങ​ൾ മ​റ​വു ചെ​യ്തു.
പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് വ​നം വ​കു​പ്പ് ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്.