ഒ​ന്ന​ര​വ​ർ​ഷ​ത്തി​നുശേ​ഷം വാ​ണി​യം​കു​ളം ക​ന്നു​കാ​ലി​ച്ച​ന്ത തുറക്കുന്നു
Sunday, October 24, 2021 12:18 AM IST
ഒ​റ്റ​പ്പാ​ലം : കോ​ടി​ക​ളു​ടെ ക​ച്ച​വ​ടം ന​ട​ന്നി​രു​ന്ന വാ​ണി​യം​കു​ളം ക​ന്നു​കാ​ലി​ച്ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. കോ​വി​ഡ് മൂ​ലം അ​ട​ച്ചി​ട്ട സം​സ്ഥാ​ന​ത്തെ വ​ലി​യ ക​ന്നു​കാ​ലി​ച്ച​ന്ത​ക​ളി​ലൊ​ന്നാ​ണ് ഒ​ന്ന​ര​വ​ർ​ഷ​ത്തി​നുശേ​ഷം വീ​ണ്ടും തു​റ​ക്കു​ന്ന​ത്. ന​വം​ബ​ർ ആ​ദ്യം മു​ത​ൽ ച​ന്ത തു​റ​ക്കാ​നാ​ണ് വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ച​ന്ത ന​ട​ത്തി​പ്പി​നാ​യി ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി വെ​ള്ളി​യാ​ഴ്ച ലേ​ല​വും ന​ട​ന്നു.
ന​വം​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ ച​ന്ത​ന​ട​ത്തി​പ്പി​നു​ള്ള​വ​രെ ക​ണ്ട​ത്താ​നാ​യാ​ണ് ലേ​ലം ന​ട​ന്ന​ത്. ക​രാ​ർ അം​ഗീ​ക​രി​ക്കേ​ണ്ട വി​ഷ​യ​ത്തി​ലും ച​ന്ത പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ചൊ​വ്വാ​ഴ്ച വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ഗം ച​ർ​ച്ച​ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ. ​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. ന​വം​ബ​റി​ലെ ആ​ദ്യ വ്യാ​ഴാ​ഴ്ച മു​ത​ലാ​കും ച​ന്ത പ്ര​വ​ർ​ത്ത​നം​ തു​ട​ങ്ങു​ക. ഉ​പ​യോ​ഗ​മി​ല്ലാ​താ​യ​തോ​ടെ ച​ന്ത നി​ല​വി​ൽ ആ​കെ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്.
പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും​മു​ന്പ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കേ​ണ്ട ക​ട​ന്പ​യും പ​ഞ്ചാ​യ​ത്തി​നു​ണ്ട്.
അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നു പ​രാ​തി ന​ൽ​കി​യ​താ​യി കാ​റ്റി​ൽ മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി യൂ​സ​ഫ് അ​പ്പ​ക്കാ​ട്ടി​ൽ പ​റ​ഞ്ഞു. ആ​ന്ധ്ര, ഒ​ഡി​ഷ, ഹ​രി​യാ​ന, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ക​ന്നു​കാ​ലി​ക​ളെ നേ​രി​ട്ടെ​ത്തി​ച്ചാ​ണ് വാ​ണി​യം​കു​ള​ത്ത് ക​ച്ച​വ​ടം​ചെ​യ്യാ​റു​ള്ള​ത്.
സാ​ധാ​ര​ണ ആ​ഴ്ച​ക​ളി​ൽ ശ​രാ​ശ​രി മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ക്കാ​റു​ണ്ട്. മ​റ്റു ച​ന്ത​ക​ളെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു​വെ​ങ്കി​ലും വാ​ണി​യം​കു​ളം ആ​ഴ്ച​ച്ച​ന്ത മാ​ത്രം തു​റ​ക്കു​ന്ന​തി​നു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​തി​നും പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്.