പൂ​ക്കോ​ട്ടു​കാ​വു​കാ​ർ​ക്കും വേ​ണം കോ​ള​ജ്
Sunday, October 24, 2021 12:18 AM IST
ഒ​റ്റ​പ്പാ​ലം : പൂ​ക്കോ​ട്ടു​കാ​വു​കാ​ർ​ക്കും വേ​ണം ഒ​രു കോ​ള​ജ്. പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​ട്സ് കോ​ള​ജ് വേ​ണ​മെ​ന്ന് വീ​ണ്ടും ജ​ന​കീ​യാ​വ​ശ്യം.
ഈ ​ആ​വ​ശ്യ​ത്തി​നു നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ക​ഴി​ഞ്ഞ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ കോ​ള​ജി​ന് ഒ​രു​കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​രു​ന്നു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ള​ജി​നാ​വ​ശ്യ​മാ​യ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ലം വി​ല​കൊ​ടു​ത്ത് വാ​ങ്ങാ​മെ​ന്ന ധാ​ര​ണ​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്ഥ​ല പ​രി​ശോ​ധ​ന​യും ന​ട​ത്തി. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെന്നാ​ണ് പ​രാ​തി. കാ​ട്ടു​കു​ളം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മൂ​ന്നൂ​ർ​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി​യ​വ പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ലാ​ണ്.
ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, ശ്രീ​കൃ​ഷ്ണ​പു​രം എ​ന്നി​വ​ട​ങ്ങ​ളി​ലെ ക​ലാ​ല​യ​ങ്ങ​ളെ സ​മീ​പി​ക്ക​ണം.
യാ​ത്രാ​സൗ​ക​ര്യം പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ കു​റ​വു​മാ​ണ്. സാ​ന്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​മാ​ണ്. എ​ന്നാ​ൽ, ഐ​എ​സ്ആ​ർ​ഒ റി​ട്ട.​ ശാ​സ്ത്ര​ജ്ഞ​ൻ എം.​കെ.​ വെ​ങ്കി​ട​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ​സ്ത​രും ഈ ​പ​ഞ്ചാ​യ​ത്തി​ലു​ണ്ട്.
പു​തി​യ ആ​പ്പു​ക​ൾ നി​ർ​മി​ച്ച പ​ത്താം ക്ലാ​സു​കാ​ര​ൻ അ​ഭി​ന​വി​നെ​പ്പോ​ലു​ള്ള​വ​രും പൂ​ക്കോ​ട്ടു​കാ​വി​ന്‍റെ വി​ദ്യാ​ഭ്യാ​സ മി​ക​വു​ക​ളാ​ണ്.
സൗ​ജ​ന്യ​മാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് കേ​ള​ജ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
ഒ​രു​കോ​ടി രൂ​പ ടോ​ക്ക​ണ്‍ പ്രൊ​വി​ഷ​നാ​യാ​ണ് നീ​ക്കി​വ​ച്ച​ത്.
പൂ​ക്കോ​ട്ടു​കാ​വ് ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​പ്ര​കാ​രം മ​ണ്ണാ​ർ​ക്കാ​ട് ഒ​റ്റ​പ്പാ​ലം പാ​ല​ക്കാ​ട് മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​ണ് കോ​ള​ജ് സം​വി​ധാ​ന​മു​ള്ള​ത്. ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് വി​ടി​ബി കോ​ള​ജ് ഉ​ണ്ടെ​ങ്കി​ലും അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ട്.
വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്താ​നും ഇ​വി​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ട്ടി​ൽ​ത​ന്നെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ക്കാ​നും പ്ര​ദേ​ശ​ത്ത് കോ​ള​ജ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.