മു​രു​ക്കും​പ​റ്റ ക​വ​ല​യി​ൽ പോ​ലീ​സ് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Sunday, October 24, 2021 12:18 AM IST
ഒ​റ്റ​പ്പാ​ലം: അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മു​രു​ക്കും​പ​റ്റ ക​വ​ല​യി​ൽ പോ​ലീ​സ് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഒ​റ്റ​പ്പാ​ലം മ​ണ്ണാ​ർ​ക്കാ​ട് പാ​ത​യി​ൽ അ​ന്പ​ല​പ്പാ​റ​യ്ക്ക് സ​മീ​പം മു​രു​ക്കും​ന്പ​റ്റ നാ​ലും​കൂ​ടി​യ ക​വ​ല​യിലാ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക​ഥ​യാ​വു​ന്ന​ത് ഒ​റ്റ​പ്പാ​ലം​-മ​ണ്ണാ​ർ​ക്കാ​ട് പ്ര​ധാ​ന​പാ​ത, വ​രോ​ട്-മം​ഗ​ലം പാ​ത എ​ന്നി​വ കൂ​ടി​ച്ചേ​രു​ന്ന ജ​ംഗ്ഷ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സ​വും കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. ഒ​ര​പ​ക​ട​മെ​ങ്കി​ലും ദി​വ​സ​വും ന​ട​ക്കാ​റു​ണ്ടെ​ന്ന് മു​രു​ക്കും​പ​റ്റ​യി​ലെ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ഒ​റ്റ​പ്പാ​ലം-​മ​ണ്ണാ​ർ​ക്കാ​ട് പാ​ത​യാ​ണ് പ്ര​ധാ​ന​പാ​ത​യെ​ങ്കി​ലും വ​രോ​ട്, മം​ഗ​ലം പാ​ത​യി​ലൂ​ടെ​യാ​ണ് ജം​ഗ്ഷ​നാ​ണെ​ന്നു​പോ​ലും ഗൗ​നി​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന​ത്. പാ​ത​ക​ളി​ൽ അ​പാ​യ​സാ​ധ്യ​ത സൂ​ച​നാ ബോ​ർ​ഡു​ക​ളോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. റോ​ഡു​ക​ൾ ചേ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വേ​ഗം നി​യ​ന്ത്രി​ക്കാ​നും സം​വി​ധാ​ന​മി​ല്ല. മു​രു​ക്കും​പ​റ്റ​യി​ൽ​നി​ന്ന് അ​ന്പ​ല​പ്പാ​റ പാ​ത തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് ക​ലു​ങ്കു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.
ര​ണ്ടു​മാ​സം മു​ന്പ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് വി​ഭാ​ഗ​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് റി​ഫ്ള​ക്ട​ർ സ്റ്റ​ഡു​ക​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ച് അ​പ​ക​ടാ​വ​സ്ഥ കു​റ​യ്ക്കു​ന്ന​തി​ന് പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല. അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ക​വ​ല​യി​ൽ പോ​ലീ​സി​നെ നി​യോ​ഗി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.
അ​തേ സ​മ​യം പാ​ത​ക​ളി​ൽ അ​ഞ്ചു​വ​രി​യാ​യി റി​ഫ്ള​ക്ട​ർ സ്റ്റ​ഡു​ക​ളും പാ​ത മാ​ർ​ക്കിം​ഗും ന​ട​ത്തു​മെ​ന്നും മ​ഴ കാ​ര​ണ​മാ​ണ് പ​ണി വൈ​കു​ന്ന​തെ​ന്നും പി​ഡ​ബ്ല്യു​ഡി വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടു​ത്ത​മാ​സ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് വി​വ​രം.