ക​രി​പ്പാ​ലി​യി​ൽ വീ​ണ്ടും അ​പ​ക​ടം
Sunday, October 24, 2021 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത ക​രി​പ്പാ​ലി​യി​ൽ വീ​ണ്ടും അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് റോ​ഡി​ൽ നി​ന്നും സ​മീ​പ​ത്തെ പ​റ​ന്പി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ഗോ​വി​ന്ദാ​പു​ര​ത്ത് നി​ന്നും തൃ​ശൂ​രി​ലേ​ക്ക് വ​ന്നി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ ഇ​വി​ടു​ത്തെ 150 മീ​റ്റ​റി​നു​ള്ളി​ൽ പ​തി​ന​ഞ്ചി​ലേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. റോ​ഡ് ടാ​റിം​ഗി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്​ക്കു​ന്ന​ത്. ഗ്രി​പ്പ് ഇ​ല്ലാ​ത്ത വി​ധം ടാ​ർ​റോ​ഡി​ന്‍റെ പ്ര​ത​ലം മി​നു​സ​മാ​യ​താ​ണ് അ​പ​ക​ട പ​ര​ന്പ​ര​ക​ൾ​ക്ക് വ​ഴി​വയ്​ക്കു​ന്ന​ത്. ഇ​ത്ര​യേ​റെ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ സു​ര​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഏ​താ​നും മാ​സം മു​ന്പാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ച് ത​ക​ർ​ത്ത് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ അ​ന്ന് 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
ചാ​റ്റ​ൽ മ​ഴ​യി​ൽ ഈ ​സ്ഥ​ല​ത്ത് അ​പ​ക​ടം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വെ​യി​ല​ടി​ച്ച് പി​ന്നീ​ട് മ​ഴ പെ​യ്താ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. ക​രി​പ്പാ​ലി പാ​ലം ഭാ​ഗ​ത്താ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​ത്.