കോഴിക്കൂട്ടിൽ നിന്നും മലന്പാന്പിനെ പിടികൂടി
Sunday, October 24, 2021 12:18 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വി​ഴാം​കു​ന്ന് ക​ര​ടി​യോ​ട് കോ​ട​ത്ത് അ​പ്പു​ണ്ണി​യു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ലാ​ണ് മ​ല​ന്പാ​ന്പി​നെ ക​ണ്ട​ത്.
മൂന്നു കോ​ഴി​കളെ ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​ര വി​ഴു​ങ്ങി​യ മ​ല​ന്പാ​ന്പ് വേ​ഗ​ത്തി​ൽ ഇ​ഴ​ഞ്ഞ് പോ​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ആ​ർആ​ർടി ടീ​മി​നെ വി​വ​ര​മ​റി​യി​ച്ചു. ഡി​എ​ഫ്ഒ എം.​കെ. സു​ർ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് രാ​ജേ​ഷ്, രാ​ഹു​ൽ, ല​ക്ഷ​മ​ണ​ൻ, ക​ണ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​ർആ​ർടി​സം​ഘം സ്ഥ​ല​ത്തെ​ത്തി മ​ല​ന്പാ​ന്പി​നെ പി​ടി​ച്ച് ചാ​ക്കി​ലാ​ക്കി കൊ​ണ്ടു​പോ​യി.
പാ​ന്പി​നെ വ​ന​ത്തി​ൽ വി​ട്ട​യ​ക്കു​മെ​ന്ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു.