കോ​വി​ഡ് ബാ​ധി​ച്ച വി​ശ്വാ​സ പ​രി​ശീ​ല​ക​ർ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി
Sunday, October 24, 2021 12:16 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച രൂ​പ​ത​യി​ലെ എ​ല്ലാ വി​ശ്വാ​സ പ​രി​ശീ​ക​ർ​ക്കും ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ പ്ര​ത്യേ​ക ധ​ന​സ​ഹാ​യം കൈ​മാ​റി. കു​ട്ടി​ക​ൾ​ക്ക് ക്രൈ​സ്ത​വ ധാ​ർ​മ്മി​ക മൂ​ല്യ​ങ്ങ​ളും മ​തേ​ത​ര മൂ​ല്യ​ങ്ങ​ളും പ്ര​തി​ഫ​ലേ​ഛ കൂ​ടാ​തെ പ​ക​ർ​ന്നു ന​ല്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട വി​ശ്വാ​സ പ​രി​ശീ​ല​ക​ർ കോ​വി​ഡ് മൂ​ലം ബു​ദ്ധി​മു​ട്ടിലാകാതി​രി​ക്കാ​ൻ സ​ഹാ​യ​ഹ​സ്തം ന​ല്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. രൂ​പ​ത വി​ശ​്വാസ പ​രി​ശീ​ല​ന വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ഴു​പ​തോ​ളം അ​ധ്യാ​പ​ക​ർ​ക്കാ​ണ് പ​തി​നാ​യി​രം രൂ​പ മു​ത​ൽ ധ​ന​സ​ഹാ​യം ന​ല്കി​യ​ത്. രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​ഷ​പ് ധ​ന​സ​ഹാ​യം കൈ​മാ​റി. രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് ച​ക്യേ​ത്ത്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി പൊ​റ​ത്തൂ​ർ പ​ങ്കെ​ടു​ത്തു.