ഓ​ടം​തോ​ടി​ലെ മ​ല​വെ​ള്ള​പ്പാ​ച്ച​ിലി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം
Sunday, October 24, 2021 12:16 AM IST
മം​ഗ​ലം​ഡാം: അ​തി​തീ​വ്ര മ​ഴ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഓ​ടം​തോ​ടി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വി​ള​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ളേ​റെ. പ്ര​ത്യ​ക്ഷ​ത്തി​ൽ വീ​ടു​ക​ളൊ​ന്നും ത​ക​ർ​ന്നി​ട്ടി​ല്ലെ​ങ്കി​ലും തോ​ടി​ന് ഇ​രു​വ​ശ​വു​മു​ള്ള വീ​ടു​ക​ൾ​ക്കു ചു​റ്റും മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വീ​ടു​ക​ളെ​ല്ലാം വ​ലി​യ ബ​ല​ക്ഷ​യ​ത്തി​ലാ​ണ്.
അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ വീ​ടു​ക​ളും ആ​ളു​ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും ക​ല്ലും ചെ​ളി​യും കു​ത്തി​യൊ​ലി​ച്ചെ​ത്തി പ​ല വീ​ടു​ക​ളും ചെ​ളി​യി​ൽ മു​ങ്ങി കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ഴും. റോ​ഡി​ന്‍റെ മ​റു​ക​ര​യി​ലു​ള്ള പു​ളി​ക്ക​ൽ പി.​ഡി.​ ജോ​സ​ഫി​ന്‍റെ വീ​ടി​നും റ​ബ​ർ പു​ക​പ്പു​ര​യ്ക്കും വ​ലി​യ നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വെ​ള്ളം കു​ത്തി​യൊ​ഴു​കി അ​ടി​യി​ൽ മ​ണ്ണി​ല്ലാ​ത്ത വി​ധ​മാ​ണ് വീ​ടി​ന​ടു​ത്തെ പു​ക​പു​ര നി​ൽ​ക്കു​ന്ന​ത്. ഇ​ത് ഏ​തു​സ​മ​യ​വും ത​ക​ർ​ന്നു വീ​ഴാ​മെ​ന്ന നി​ല​യി​ലാ​ണെ​ന്ന് നാ​ട്ടു​ക്കാ​ർ​ക്കൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള ഓ​ടം​തോ​ട് പ​ള്ളി വി​കാ​രി ഫാ.​ സെ​ബി​ൻ ഉ​റു​കു​ഴി​യി​ൽ പ​റ​ഞ്ഞു. മ​റ്റൊ​രു കൈ​തോ​ട് വ​ഴി മ​ല​വെ​ള്ളം കു​തി​ച്ചെ​ത്തി വീ​ടി​നു​ള്ളി​ൽ ചെ​ളി​യും മ​ണ്ണും നി​റ​യു​ക​യാ​യി​രു​ന്നു. പ​ള​ളി​ക്ക​ടു​ത്തെ കൊ​ള​ങ്ങ​രാ​ത്ത് മ​റി​യ​ക്കു​ട്ടി തൊ​മ്മ​ന്‍റെ വീ​ടും വ​ലി​യ അ​പ​ക​ട ഭീ​ക്ഷ​ണി​യി​ലാ​ണ്. പ​ച്ച​ക്ക​ട്ട​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള വീ​ട് മ​ല​വെ​ള്ള​ത്തി​ൽ ന​ന​ഞ്ഞ് കു​തി​ർ​ന്നാ​ണ് വീ​ട് നി​ൽ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഓ​രോ വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ങ്ങ​ളേ​റെ​യാ​ണ്. ചെ​ളി അ​ടി​ച്ച് ക​യ​റി വി​ള​ക​ളെ​ല്ലാം മ​ണ്ണി​ന​ടി​യി​ലാ​യി.