ന​ഗ​ര​ത്തി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന‌ടത്തിയ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ അറസ്റ്റു ചെയ്തു
Sunday, October 24, 2021 12:16 AM IST
പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ അ​ഭ്യാ​സ പ്ര​ക​ട​നം. ന​ടു​റോ​ഡി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ ഇ​ടി​ച്ചി​ട്ട് ക​ട​ന്നു​ക​ള​ഞ്ഞു. യു​വാ​വി​നെ​തി​രെ ട്രാ​ഫി​ക് പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ള്ള ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ എ​സ്ബി​ഐ ജം​ഗ്ഷ​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ട്ട​ർ ഓ​ടി​ച്ച കോ​ട്ടാ​യി പ​രു​ത്തി​പ്പു​ള്ളി സ്വ​ദേ​ശി ആ​ദ​ർ​ശി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഉ​ദാ​സീ​ന​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സ്. ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ ആ​ർ​ടി​ഒ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ട്രാ​ഫി​ക് എ​സ്ഐ എം. ​ഹം​സ പ​റ​ഞ്ഞു. വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സ്കൂ​ട്ട​റി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ എ​സ്ബി​ഐ ജം​ഗ്ഷ​നി​ൽ​നി​ന്നും കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ദ​ർ​ശ് മ​റ്റൊ​രു ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചി​ട്ട ശേ​ഷം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പു​റ​കി​ൽ വ​ന്ന ട്രോ​ൾ പാ​ല​ക്കാ​ട് ഗ്രൂ​പ്പി​ലെ ര​ഞ്ജി​ത്തി​ന്‍റെ കാ​റി​ന്‍റെ ഡാ​ഷ് കാ​മ​റ​യി​ൽ ഓ​ട്ടോ​മാ​റ്റി​ക് ആ​യി പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് സ്കൂ​ട്ട​റി​ന്‍റെ ന​ന്പ​ർ കി​ട്ടി​യ​ത്. ഈ ​വീ​ഡി​യോ ട്രോ​ൾ പാ​ല​ക്കാ​ട് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ചു. തു​ട​ർ​ന്ന് ഗ്രൂ​പ്പി​ലെ സ​ജീ​വ അം​ഗ​വും യു​വ​ക​വി​യു​മാ​യ മു​ര​ളി എ​സ്. കു​മാ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​പ​ക​ട​വി​വ​രം വീ​ഡി​യോ സ​ഹി​തം പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​ത്. മു​ര​ളി ഈ ​വീ​ഡി​യോ ട്രാ​ഫി​ക് പോ​ലീ​സി​നും അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളി​ൽ​നി​ന്നും വ്യ​ക്ത​മാ​യി​ട്ടു​ള്ള​തെ​ന്നും നി​ല​വി​ൽ ഇ​വ​ർ പ​രാ​തി​യൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എ​സ്ഐ പ​റ​ഞ്ഞു. ഇ​വ​രെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ന​ട​ത്തി.