മ​ന്ദം​പൊ​ട്ടി തോ​ട് ക​ര​ക​വി​ഞ്ഞു, ഗ​താ​ഗ​തം മു​ട​ങ്ങി
Sunday, October 24, 2021 12:16 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ മ​ന്ദം​പൊ​ട്ടി തോ​ട് ക​ര​ക​വി​ഞ്ഞു ഗ​താ​ഗ​തം മു​ട​ങ്ങി. അ​ഗ​ളി സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ രാ​ത്രി അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ചു​രം റോ​ഡി​ൽ മ​ന്ദം പൊ​ട്ടി​തോ​ട് ക​വി​ഞ്ഞൊ​ഴു​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
തോ​ടി​ന്‍റ ഇ​രു​ക​ര​ക​ളി​ലാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി. ഇ​ന്ന​ലെ രാ​ത്രി ഏഴു മ​ണി​യോ​ടെ​യാ​ണ് തോ​ട് ക​ര​ക​വി​ഞ്ഞ​ത്.
മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നാ​ൽ റോ​ഡി​ലെ വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ അ​ര​മ​ണി​ക്കൂ​റി​നുശേ​ഷം ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.