മീ​ൻ മോ​ഷ​ണ​ം: യു​വാ​വി​നെ പി​ടി​കൂ​ടി
Saturday, October 23, 2021 12:07 AM IST
മു​ത​ല​മ​ട: മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യം പി​ടി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പി​ടികൂ​ടി പോ​ലീ​സി​നു കൈ​മാ​റി. ക​ന്നി​മാ​രി കു​റ്റി​ക്ക​ൽ​ച​ള്ള മു​ര​ളി (32) ആ​ണ് മ​ത്സ്യ​മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി മ​ത്സ്യ​മോ​ഷ​ണം ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ണ​ക്കെ​ട്ടി​ൽ പ​ട്രോ​ളി​ംഗ് ന​ട​ത്താ​ൻ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾക്ക് പോ​ലീ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. മ​ത്സ്യതൊ​ഴി​ലാ​ളി​ക​ൾ അ​ണ​ക്കെ​ട്ടി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മു​ര​ളി കു​ടു​ങ്ങി​യ​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ൽ മു​പ്പ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്. മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ അ​ണ​ക്കെ​ട്ടി​ൽ വി​ട്ട് പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ശേ​ഷം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി ഫി​ഷ​റീ​സി​നു കൈ​മാ​റി ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​ജീ​വ​നം ന​ട​ത്തി വ​രു​ന്ന​ത്. കു​റേ മാ​സ​ങ്ങ​ളാ​യി രാ​ത്രി​യി​ലും പ​ക​ൽ​സ​മ​യ​ത്തും ചി​ല യു​വാ​ക്ക​ൾ അ​ണ​ക്കെ​ട്ടി​ലി​റ​ങ്ങി മീ​ൻ മോ​ഷ​ണം ന​ട​ത്തി വ​രു​ന്ന​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തിന്‍റെ പേ​രി​ൽ ഇ​ട​യ്ക്കി​ടെ സം​ഘ​ട്ട​ന​ങ്ങളും ​ഉ​ണ്ടാ​വാ​റു​ണ്ട്. മ​ത്സ്യ​മോ​ഷ​ണം ത​ട​യാ​ൻ ശ​ക്ത​മാ​യ പോ​ലീ​സ് ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നാണ് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യം.