പ്ലാറ്റ്ഫോമിലെ ആൽമരം പറയും, ഓർമകളിലെ "വിവേകാനന്ദ'കഥ
Saturday, October 23, 2021 12:07 AM IST
മംഗലം ശങ്കരൻകുട്ടി

ഷൊ​ർ​ണൂ​ർ: ക​ഴി​ഞ്ഞ കാ​ല ച​രി​ത്ര​ഗാ​ഥ​ക​ൾ അ​യ​വി​റ​ക്കി ഒ​രു ആ​ൽ​വൃ​ക്ഷം.

ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഒ​രു ആ​ൽ​മ​രം കാ​ണാം. എ​ന്നാ​ൽ ആ​രും ഈ ​മ​ര​ത്തി​നെ കാ​ര്യ​മാ​യി ഗൗ​നി​ക്കാ​റി​ല്ല.

എ​ന്നാ​ൽ പോ​യ കാ​ല​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പാ​ണ് ഈ ​ആ​ൽ​മ​രം. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി അ​ദ്ദേ​ഹംത​ന്നെ ന​ട്ട തൈയാ​ണ് ഇ​ന്നു വ​ള​ർ​ന്നു പ​ന്ത​ലി​ച്ചുനി​ൽ​ക്കു​ന്ന​ത്.

ഷൊ​ർ​ണൂ​രി​ലൂ​ടെ വി​വേ​കാ​ന​ന്ദ​ൻ ക​ട​ന്നു​പോ​യ​പ്പോ​ഴാ​ണ് ആ​ൽ​മ​രം ന​ട്ട​തെ​ന്നും പി​ന്നീ​ടി​തി​നെ സം​ര​ക്ഷി​ക്കുകയാ​യി​രു​ന്നെ​ന്നു​മാ​ണ് പു​രാ​വൃ​ത്തം. ഷൊ​ർ​ണൂ​ർ വി​വേ​കാ​ന​ന്ദ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

റെ​യി​ൽ​വേ​യു​ടെ പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളു​മെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം ഈ ​ആ​ൽ​മ​രം ഇ​വി​ടെ സം​ര​ക്ഷി​ച്ചു വ​രു​ന്നു​ണ്ട്.

വ​രും കാ​ല​ത്ത് ഇ​തു ഭാ​വി ത​ല​മു​റ​യ്ക്കു​ള്ള വി​വ​ര കൈ​മാ​റ്റ​ത്തി​നു​ള്ള ശേ​ഖ​ര​വു​മാ​കു​മെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ നി​ല​പാ​ട്.

അ​തേ​സ​മ​യം, വി​വേ​കാ​ന​ന്ദ​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്കു വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് പ​ണം ല​ഭി​ച്ചി​ട്ടും ഇ​പ്പോ​ഴും ന​ട​പ​ടി എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ല.

സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ മൈ​സൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി 1892 ന​വം​ബ​ർ 28ന് ​ഷൊ​ർ​ണൂ​രി​ലെ​ത്തി​യെ​ന്നും ഇ​വി​ടെ​നി​ന്ന് തൃ​ശൂരി​ലേ​ക്കു പു​ഴ​ക​ട​ന്ന് ന​ട​ന്നു​പോ​യെ​ന്നും മൃ​ഡാ​ന​ന്ദ​സ​ര​സ്വ​തി​യു​ടെ പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

ഇ​തെ​ല്ലാം പ​രി​ശോ​ധി​ച്ചാ​ണ് ആ​ൽ​മ​രം വി​വേ​കാ​ന​ന്ദ​ൻ ന​ട്ട​തു​ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ത്.

പു​ഴ​യ്ക്ക​ക്ക​രെ കാ​ള​വ​ണ്ടി​യി​ൽ കേ​ര​ള​സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ അ​ദ്ദേ​ഹം അ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലെ സ​ാമൂ​ഹി​ക ഉ​ച്ച​നീ​ച​ത്വ​ങ്ങ​ൾ ക​ണ്ട് പൊ​ട്ടി​ത്തെ​റി​ക്കു​ക​യും, കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ണെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.