ഉൗ​ട്ട​റ ലെ​വ​ൽ ക്രോ​സ് റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട ഭീഷണിയിൽ
Saturday, October 23, 2021 12:06 AM IST
കൊ​ല്ല​ങ്കോ​ട്: ഉൗ​ട്ട​റ ലെ​വ​ൽ​ക്രോ​സ് റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര അ​പ​ക​ട ഭീ​ഷ​ണി​യിൽ. റെ​യി​ൽ പാ​ള​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഗെ​യി​റ്റിനു ​ഉ​ൾ​ഭാ​ഗ​ത്താ​യി പ​ത്തു മീ​റ്റ​ർ വീ​തം ദൈ​ർ​ഘ്യ​മു​ള്ള പാ​ത​യാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യി മെ​റ്റ​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത്. ഈ ​സ്ഥ​ലം റെ​യി​ൽവേ​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള​താ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ ക​ഷ്ട​പ്പെ​ടു​ന്ന​ത്.
ഇ​രു​വ​ശ​ത്തു നി​ന്നും ഇ​ട​ത​ട​വി​ല്ലാ​തെ വാ​ഹ​ന​സ​ഞ്ചാ​ര​മു​ള്ള പു​തു​ന​ഗ​രം-​കൊ​ല്ല​ങ്കോ​ട് പ്ര​ധാ​ന പാ​ത​യാ​ണി​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സാ​ഹ​സി​ക​മാ​യി വേ​ണം ത​ക​ർ​ന്ന റോ​ഡ് ക​ട​ന്നു​പോ​കാ​ൻ.
ഗ​ർ​ത്ത​ങ്ങ​ളി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന മെ​റ്റ​ലു​ക​ളി​ൽ ക​യ​റു​ന്ന ഇ​രു​ച​ക്ര​വാ​ഹന​ങ്ങ​ൾ ആ​ടി​യു​ല​ഞ്ഞു മു​ന്നോ​ട്ട് പോ​യി മ​റി​ഞ്ഞു വീ​ഴു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​ണ്.
മ​ഴ ചാ​റി​യാ​ൽ ഗ​ർ​ത്തങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടും ഉ​ണ്ടാ​വും. റെ​യി​ൽ​പ്പാ​ള​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും ഉ​യ​ര​കൂ​ടു​ത​ലാ​ണെ​ന്ന​തി​നാ​ൽ വെ​ള്ളം ഒ​ഴി​ഞ്ഞു പോ​വു​ക​യു​മി​ല്ല.
ഉൗ​ട്ട​റ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ അ​പ​ക​ടാ​വ​സ്ഥ മ​ന​സിലാ​ക്കി റി​പ്പോ​ർ​ട്ടു ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും പ​രി​ഹാ​രമില്ല. കാ​ൽ​ന​ടയാ​ത്ര​യും അ​ത്ര സു​ഗ​മ​മ​ല്ല. ​ട്രെയിൻ പോ​യ ശേ​ഷം ഗെ​യി​റ്റ് തു​റ​ന്നാ​ൽ ഇ​രുവ​ശ​ത്തു നി​ന്നും എ​ണ്ണ​മ​റ്റ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു ക​ട​ക്കു​ന്ന​ത് ഏ​റെ വി​ഷ​മ​ത്തി​ലാ​ണ്.
ഉൗ​ട്ട​റ​യി​ൽ മേ​ൽ​പ്പാ​ലം വേ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ മു​റ​വി​ളി തു​ട​ങ്ങി വ​ർ​ഷം മു​പ്പ​തു പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. നാ​ലു മാ​സ​ങ്ങ​ൾ​ക്കുമു​ൻ​പ് സ്ഥ​ല​ത്ത് മേ​ൽ​പ്പാ​ലം നി​ർമാണ​ത്തി​ന് സ​ർ​വേ ന​ട​ത്തി അ​തി​രു​ക​ൾ നി​ശ്ച​യി​ച്ച് തു​ട​ക്കം കു​റി​ച്ചി​രു​ന്നു.
എ​ന്നാ​ൽ സ്ഥ​ല​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് മേ​ൽ​പ്പാ​ല നി​ർ​മാ​ണ പ്ലാ​ൻ ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. ഇ​തോ​ടെ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ളു​ടെ വാ​സ​സ്ഥ​ലം ഒ​ഴി​വാ​ക്കി പാ​ലം പ​ണി​യ​ണ​മെ​ന്നാ​വ​ശ്യപ്പെ​ട്ടു രം​ഗ​ത്തെ​ത്തി.
താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​നു അ​നു​ഭാ​വ ന​ട​പ​ടി​ക​ളു​മാ​യി എം​പി, എം​എ​ൽ​എ തു​ട​ങ്ങി​യ​വ​രും എ​ത്തി​യ​തോ​ടെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളും പാ​ടെ നി​ല​ച്ചു.
അ​ടി​യ​ന്ത​ര​മാ​യി ലെ​വ​ൽ ക്രോ​സി​ൽ അ​പ​ക​ടം ഉ​ണ്ടാ​വാ​തെ മ​റി​ക​ട​ക്കു​വാ​ൻ ഉ​ത​കു​ന്ന വി​ധം റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാക്കാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വ​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും അ​ടി​യ​ന്ത​രാ​വ​ശ്യം.