ര​ണ്ടാം വി​ള​യ്ക്കാ​യി നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി കൃ​ഷി​വ​കു​പ്പ്
Saturday, October 23, 2021 12:06 AM IST
നെന്മാ​റ: ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി ജ​ല​സേ​ച​നം ആ​ശ്ര​യി​ക്കു​ന്ന​തു ഡാ​മി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണെ​ന്ന​തി​നാ​ൽ വി​ള ക​ല​ണ്ട​ർ ത​യാ​റാ​ക്കേ​ണ്ട​ത് ഡാ​മി​ലെ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തുകൊ​ണ്ടാ​ക​ണ​മെ​ന്ന് കൃ​ഷി​വ​കു​പ്പ്.
വൈ​കി ന​ടു​ന്ന പാ​ട​ങ്ങ​ളി​ൽ വി​ള​വു കു​റ​യും. പ്ര​ത്യു​ൽ​പാ​ദ​ന കാ​ല​യ​ള​വി​ൽ പ​ക​ലി​ലെ താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സിൽ ​അ​ധി​കം ആ​കു​ന്പോ​ഴും രാ​ത്രി താ​പ​നി​ല 25 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ കൂ​ടി​യാ​ലും പൂ​ക്ക​ളു​ടെ വ​ന്ധ്യ​താ നി​ര​ക്ക് വ​ർ​ധി​ക്കു​ന്നു.
ന​മ്മു​ടെ നാ​ട്ടി​ൽ മ​ക​രം പ​കു​തി​യോ​ടെ (അ​താ​യ​ത് ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം) ഈ ​രീ​തി​യി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു നെ​ല്ലി​ന്‍റെ പ്ര​ത്യു​ൽ​പാ​ദ​ന​കാ​ലം ജ​നു​വ​രി അ​വ​സാ​നം അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ൽ ന​ടീ​ൽ പ്ര​വ​ർ​ത്തി​ക​ൾ ക്ര​മീ​ക​രി​ച്ചാ​ൽ നെ​ല്ലി​ന്‍റെ പൂ​ക്ക​ളു​ടെ വ​ന്ധ്യ​താ നി​ര​ക്ക് കു​റ​ക്കാ​നും മി​ക​ച്ച വി​ള​വ് ല​ഭി​ക്കാ​നും സാ​ധി​ക്കും. 135 ദി​വ​സം മൂ​പ്പു​ള്ള ഉ​മ ഇ​ന​ത്തി​നു 70 ദി​വ​സം കാ​യി​ക വ​ള​ർ​ച്ച കാ​ല​വും 35 ദി​വ​സം പ്ര​ത്യു​ല്പാ​ദ​ന​കാ​ല​വും 30 ദി​വ​സം കാ​യ മൂ​പ്പെ​ത്താ​നും മ​ട​ങ്ങാ​നും വേ​ണം.
ഡാ​മി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന ക്ര​മം ത​യ്യാ​റാ​ക്കി​യാ​ൽ അ​ത​നു​സ​രി​ച്ചു വി​ള​ക്കാ​ലം ക്ര​മീ​ക​രി​ക്കു​ക​യും വി​ത്ത് തി​ര​ഞ്ഞെ​ടു​ക്കു​ക​യും വേ​ണം. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നാം വി​ള കൊ​യ്ത്തു വൈ​കു​ക​യാ​ണെ​ങ്കി​ൽ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ സ​മൂ​ഹ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി ര​ണ്ടാം വി​ള​യി​ൽ അ​നു​യോ​ജ്യ​മാ​യ ഹ്ര​സ്വ​കാ​ല ഇ​ന​ങ്ങ​ളാ​യ ജ്യോ​തി, കാ​ഞ്ച​ന, പൗ​ർ​ണ്ണ​മി, മ​നു​ര​ത്ന, വ​ർ​ണ, എഎ​സ്ടി എ​ന്നി​വ​യും മ​ധ്യ​കാ​ല മൂ​പ്പു​ള്ള ഇ​ന​ങ്ങ​ളാ​യ ഉ​മ, ശ്രേ​യ​സ്, സി​ഗ​പ്പി, മ​നു​വ​ർ​ണ, മ​ഹാ​മാ​യ, ത​വ​ള​ക്ക​ണ്ണ​ൻ, എ​ന്നി​വ​യും മൂ​പ്പു കൂ​ടി​യ ഇ​ന​ങ്ങ​ൾ ആ​യ അ​ക്ഷ​യ, സു​പ്രി​യ, എ​ന്നി​വ​യും ജ​ല ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ്.
മൂ​പ്പു കു​റ​ഞ്ഞ ഇ​ന​ങ്ങ​ൾ​ക്ക് ഞാ​റ്റ​ടി​ക്കാ​ലം 18- 20 ദി​വ​സ​വും മ​ധ്യ​കാ​ല​മൂ​പ്പു​ള്ള ഇ​ന​ങ്ങ​ൾ​ക്ക് 22-25 ദി​വ​സ​വും മൂ​പ്പു കൂ​ടി​യ ഇ​ന​ങ്ങ​ൾ​ക്ക് 30- 35 ദി​വ​സ​ക്കാ​ല​വും ആ​ണ്. ഞാ​റ്റ​ടി ഒ​ക്ടോ​ബ​ർ 28 നു​ള്ളി​ൽ ത​യാ​റാ​ക്കു​ക​യും ന​വം​ബ​ർ 15 ഓ​ടെ ന​ടീ​ൽ ന​ട​ത്തു​ക​യും വേ​ണം.
മ​ധ്യ​കാ​ല മൂ​പ്പു​ള്ള ഇ​ന​ങ്ങ​ളാ​യ ഉ​മ, ശ്രേ​യ​സ്, സി​ഗ​പ്പി, മ​നു​വ​ർ​ണ, മ​ഹാ​മാ​യ, ത​വ​ള​ക്ക​ണ്ണ​ൻ എ​ന്നി​വ​യു​ടെ ഞാ​റ്റ​ടി ഒ​ക്ടോ​ബ​ർ 24 നു​ള്ളി​ൽ ത​യ്യാ​റാ​ക്കു​ക​യും ന​വം​ബ​ർ 15 ഓ​ടെ ന​ടീ​ൽ ന​ട​ത്തു​ക​യും ചെ​യ്താ​ൽ മേ​ൽ​പ്പ​റ​ഞ്ഞ എ​ല്ലാ ഇ​ന​ങ്ങ​ളു​ടെ​യും പാ​ലു​റ​ക്കു​ന്ന കാ​ലം ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തി​നു​ള്ളി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും കൃ​ഷി വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.