മ​ര​ക്കൊ​ന്പുവീ​ണ് വൈ​ദ്യുതി പോസ്റ്റ് ഒടിഞ്ഞു
Saturday, October 23, 2021 12:06 AM IST
കൊ​ല്ല​ങ്കോ​ട്: പോ​ത്ത​ന്പാ​ട​ത്ത് മ​ര​ക്കൊ​ന്പ് വീ​ണ് ഇ​ല​ക്ട്രി​ക് പോ​സ്റ്റും ക​ന്പി​ക​ളും പൊ​ട്ടി​വീ​ണ് ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. പോ​ത്ത​ന്പാ​ടം വെ​യ​ർ ഹൗ​സ് കാ​ര്യാ​ല​യ​ത്തി​നു സ​മീ​പ​മു​ള്ള കൊ​ല്ല​ങ്കോ​ട് കാ​ന്പ്ര​ത്ത്ച​ള്ള പ്ര​ധാ​ന പാ​ത​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. സം​ഭ​വസ​മ​യത്ത് ​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​വാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പോ​സ്റ്റൊ​ടി​ഞ്ഞ ശ​ബ്ദം കേ​ട്ട് പ​രി​സ​രവാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ ലൈ​ൻ ഓ​ഫ് ചെ​യ്ത് മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
കൊ​ല്ല​ങ്കോ​ട് നി​ന്നും എ​എ​സ്ടി​ഒ ആ​ർ.​ ര​മേ​ഷ്, സ​ഹ​ജീ​വ​ന​ക്കാ​രാ​യ സ​തീ​ശ​ൻ, സു​ധീ​ർ, സ​ജീ​വ് കു​മാ​ർ, ഹോം ​ഗാ​ർ​ഡ് കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃത്തി​ലെ​ത്തി​യ അ​ഗ്നി​ര​ക്ഷാസേ​ന ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് റോ​ഡി​നു കു​റു​കെ കി​ട​ന്ന മ​രം മു​റി​ച്ചു​നീ​ക്കി ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ത​ക​ർ​ന്ന വൈ​ദ്യു​തി പോ​സ്റ്റു മാ​റ്റി ഉ​ച്ച​യോ​ടെ വൈ​ദ്യു​തി പ്ര​വാ​ഹ​വും പു​ന​സ്ഥാ​പി​ച്ചു.
ഗോ​വി​ന്ദ​പു​രം മു​ത​ൽ കു​രു​വി​കൂ​ട്ടു​മ​രം വ​രേ​യു​ള്ള പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ നാ​ൽ​പ്പ​തി​ൽ കൂ​ടു​ത​ൽ മ​ര​ങ്ങ​ൾ നി​ല​ം പ​തി​ക്കാ​വുന്ന ​നി​ല​യി​ലാ​ണു​ള്ള​ത്.
തൃ​ശൂർ- പൊ​ള്ളാ​ച്ചി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​നാ​ൽ ച​ര​ക്കു ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്.