വ​ർ​ഷ എ​സ്. കു​മാ​റി​ന് ജേ​സീ ഫൗ​ണ്ടേ​ഷ​ൻ ജെം ​ബ​ഹു​മ​തി
Saturday, October 23, 2021 12:06 AM IST
പാ​ല​ക്കാ​ട്: ജെ​സി​ഐ ഒ​ല​വ​ക്കോ​ട് പ്ര​സി​ഡ​ന്‍റ് വ​ർ​ഷ എ​സ.് കു​മാ​ർ ജൂ​നി​യ​ർ ചേം​ബ​ർ ഇ​ൻ​റ്റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ക്കു കീ​ഴി​ലു​ള്ള ജെ​സി ഐ ​ഇ​ന്ത്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ജേ​സീ ഫൗ​ണ്ടേ​ഷ​ൻ ജെം ​ബ​ഹു​മ​തി​ക്ക​ർ​ഹ​യാ​യി. ദേ​ശീ​യ ത​ല​ത്തി​ൽ വ​ർ​ഷ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​ൽ​പ്പ​രം അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യ​മെ​ത്തി​ക്കു​ന്ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ണ് പു​ര​സ്കാ​രം. വ​ർ​ഷ എ​സ്. കു​മാ​റി​ന്‍റെ സം​ഭാ​വ​ന​യി​ലൂ​ടെ പ​ഠ​ന​മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന അഞ്ച് നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടു​ത്ത 10 വ​ർ​ഷ​ത്തേ​ക്ക് പ​ഠ​ന​ത്തി​നു​ള്ള സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കും.
ജേ​സീ ഫൗ​ണ്ടേ​ഷ​ൻ ജെം ​ബ​ഹു​മ​തി നേ​ടു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​തും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ അം​ഗ​വു​മാ​യി വ​ർ​ഷ എ​സ്. കു​മാ​റി​നെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്് രാ​ഖി ജെ​യി​ൻ പ​ട്ടാ​ന്പി​യി​ൽ ന​ട​ന്ന മേ​ഖ​ലാ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പ്ര​ഖ്യാ​പി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ശാ​ന്ത്, മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ചി​ത്ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 2019 ൽ ​ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച പു​തി​യ ജെ​സി​ഐ അം​ഗ​ത്തി​നും 2020 ൽ ​ഏ​റ്റ​വും മി​ക​ച്ച ജെ​സി​ഐ അം​ഗ​ത്തി​നു​മു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് കൂ​ടി​യാ​ണ് വ​ർ​ഷ എ​സ്. കു​മാ​ർ.