ഷൊ​ർ​ണൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ആ​രം​ഭി​ക്കും
Saturday, October 23, 2021 12:06 AM IST
ഷൊ​ർ​ണൂ​ർ : സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഷൊ​ർ​ണൂ​രി​ലും ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് പി.​ മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ അ​റി​യി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ് ഷൊ​ർ​ണൂ​ർ. സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ സ്ഥ​ല​ത്ത് കെ​ട്ടി​ട​ത്തി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി​ ന​ൽ​ക​ണം. സ്ഥ​ലം ന​ൽ​കി​യാ​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​നു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കും.
കു​ള​പ്പു​ള്ളി ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ 25 ല​ക്ഷം രൂ​പ​ കൂ​ടി അ​നു​വ​ദി​ച്ചു. ഡോ​ക്ട​റും ന​ഴ്സു​മാ​രു​മു​ള്ള ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യ്ക്ക് സ്ഥ​ല​പ​രി​മി​തി​യു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ​യും വൈ​കീ​ട്ടും ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ കി​ട​ത്തി​ച്ചി​കി​ത്സ​യും ആ​രം​ഭി​ക്കാ​നാ​വു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​കെ. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.