പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, October 23, 2021 12:06 AM IST
പാ​ല​ക്കാ​ട്: പ​ട്ടി​ക​ജാ​തി​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട്രേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ടി​ക​ജാ​തി​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ കൃ​ഷ്ണ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ടി​ക​ജാ​തി മോ​ർ​ച്ച സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ പി.​കെ.​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ട്ടി​ക​ജാ​തി വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ച്ച​ത് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്കു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക, പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ക, പി​എ​സ്‌​സി സം​വ​ര​ണം അ​ട്ടി​മ​റി​ച്ച​ത് അ​ന്വേ​ഷി​ക്കു​ക, വീ​ടി​ല്ലാ​ത്ത പ​ട്ടി​ക ജാ​തി​ക്കാ​ർ​ക്ക് വീ​ടി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല ജ​ന.​സെ​ക്ര​ട്ട​റി പി.​ മ​ണി​ക​ണ്ഠ​ൻ സ്വ​ഗ​ത​വും, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ ശ​ര​വ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ശ​ശി കോ​ത​കു​ർ​ശ്ശി, ആ​ർ.​ ഗ​ണേ​ശ​ൻ, പി.​ നാ​രാ​യ​ണ​ൻ, കെ.​ ശി​വ​ദാ​സ്, എ.​ സു​ബ്ര​മ​ണ്യ​ൻ, ആ​ന​ച്ചി​റ ക​ണ്ണ​ൻ, കൃ​ഷ്ണ​ൻ കു​ട്ടി ക​പ്പൂ​ർ, കൃ​ഷ്ണ​ൻ മാ​ത്തൂ​ർ നേ​തൃ​ത്വം ന​ൽ​കി.