ഫോണില്ല, അന്വേഷണ കൗണ്ടറില്ല; ഇത് ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ
Saturday, October 23, 2021 12:06 AM IST
ഒ​റ്റ​പ്പാ​ലം: ടെ​ലി​ഫോ​ണി​ല്ല, എ​ൻ​ക്വ​യ​റി കൗ​ണ്ട​റി​ല്ല, റി​സ​പ്ഷ​നു​മി​ല്ല. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ശേ​ഷം ബ​ഹു​കേ​മം. വി​വ​ര​ങ്ങ​ള​റി​യാ​ൻ ഇ​വി​ടെ​യെ​ത്തി​യാ​ൽ വ​ട്ടം തി​രി​യും. ആ​രോ​ടു ചോ​ദി​ക്ക​ണ​മെ​ന്നോ, പ​റ​യ​ണ​മെ​ന്നോ അ​റി​യാ​ത്ത അ​വ​സ്ഥ. യാ​ത്ര​ക്കാ​രു​ടെ കാ​ര്യം ഇ​വി​ടെ​യെ​ത്തി​യാ​ൽ ക​ഷ്ട​മാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ടെ​ലി​ഫോ​ണ്‍ സം​വി​ധാ​ന​മി​ല്ല.
തീ​വ​ണ്ടി വി​വ​ര​ങ്ങ​ള​റി​യാ​നും മ​റ്റുകാ​ര്യ​ങ്ങ​ൾ​ക്കും ഒ​രു സൗ​ക​ര്യ​വു​മി​ല്ല. ചെ​റി​യ കാ​ര്യ​ങ്ങ​ൾ പോ​ലും അ​റി​യ​ണ​മെ​ങ്കി​ൽ നേ​രി​ട്ടുവ​രേ​ണ്ട സ്ഥി​തി​യാ​ണ് യാ​ത്രി​ക​ർ​ക്ക്.
ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ന​ട്ടം തി​രി​യു​ന്ന അ​വ​സ്ഥ. ട്രെ​യി​ൻ സം​ബ​ന്ധ​മാ​യ​തോ, റി​സ​ർ​വേ​ഷ​ൻ സം​ശ​യ​ങ്ങ​ളോ തീ​ർ​ക്ക​ണ​മെ​ങ്കി​ൽ ഇ​വി​ടെ​യു​ള്ള റി​സ​ർ​വേ​ഷ​ൻ വ​രി​യി​ൽ ഇ​ടം പി​ടി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് യാ​ത്രി​ക​ർ​ക്കു​ള്ള​ത്.
ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നുവേ​ണ്ടി​യും മ​റ്റും യാ​ത്ര​ക്കാ​ർ നി​ൽ​ക്കു​ന്ന​തു​പോ​ലെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും വ​രി നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ് യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​തി​നുസ​മ​യ​മേ​റെ വേ​ണം താ​നും. റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന പ​രാ​തി.
വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ടെ​ലി​ഫോ​ണ്‍ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ ഇ​തു​വ​രേ​യ്ക്കും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​ന്പ​റി​ൽ വി​ളി​ക്കു​ന്ന ആ​ളു​ക​ൾ​ക്കു നി​രാ​ശ​യാ​ണ് ഫ​ലം.