ദു​രി​താ​ശ്വാ​സ ഭ​വ​നഫ​ണ്ട് ത​ട്ടി​പ്പ് അന്വേഷിക്കാൻ കോടതി ഉത്തരവ്
Saturday, October 23, 2021 12:05 AM IST
ഷൊ​ർ​ണൂ​ർ:​ തൃ​ക്ക​ടീ​രി കി​ഴൂ​രി​ൽ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് ദു​രി​താ​ശ്വാ​സ ഭ​വ​ന ഫ​ണ്ട് ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വ്.
മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം രാ​ജു, വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​ണ്ണാ​ർ​ക്കാ​ട് എ​സ് സി, ​എ​സ്ടി ​സ്പെ​ഷ്യ​ൽ കോ​ട​തി ചെ​ർ​പ്പു​ള​ശേ​രി പോ​ലീ​സി​നു നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.
പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. മൂ​ന്ന് പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചാ​ണ് മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വു​മ​ട​ക്ക​മു​ള്ള​വ​ർ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​ത്.
ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി മു​ൻ​നി​ർ​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ കു​ടും​ബ​ങ്ങ​ൾ ഭൂ​മി ഇ​ട​പാ​ടി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന എ​സ്‌സി-​എ​സ്ടി ക​മ്മി​ഷ​ന്‍റെ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.
2018ലെ ​പ്ര​ള​യ​കാ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് തൃ​ക്ക​ടീ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​തി​ൽ ആ​കെ 21 കു​ടും​ബ​ങ്ങ​ളെ​യാ​ണ് പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. കി​ഴൂ​ർ ഭാ​ഗ​ത്ത് മൂ​ന്നു വീ​ടു​ക​ളും കാ​രാ​ട്ടു​കു​ർ​ശ്ശി ഭാ​ഗ​ത്ത് 18 വീ​ടു​ക​ളു​മാ​യി​രു​ന്നു ഇ​ത്. ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി വാ​ങ്ങാ​ൻ ആറു ല​ക്ഷ​വും, വീ​ടു നി​ർ​മി​ക്കാ​ൻ നാലു ല​ക്ഷ​വും എ​ന്ന ക്ര​മ​ത്തി​ൽ 10 ല​ക്ഷം രൂ​പ​വീ​തം അ​നു​വ​ദി​ച്ചി​രു​ന്നു.
ഇ​തി​ൽ കീ​ഴൂ​ർ വെ​ട്ടു​കാ​ട്ടി​ൽ ചു​ക്ര​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, അ​ക്കി എ​ന്നി​വ​രി​ൽ നി​ന്ന് സെ​ന്‍റി​ന് 20,000 രൂ​പ നി​ര​ക്കി​ൽ വി​ല​യു​ണ്ടാ​യി​രു​ന്ന സ്ഥ​ലം സെ​ന്‍റി​ന് 1.8 ല​ക്ഷം രൂ​പ നി​ര​ക്കി​ൽ അ​മി​ത​വി​ല ഈ​ടാ​ക്കി​യെ​ന്ന​താ​ണ് പ​രാ​തി.
ഭൂ​മി​യു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും വീ​ഴ്ച വ​രു​ത്തി​യി​രു​ന്നു.