അ​ങ്ക​ണ​വാ​ടി പ​രി​ശീ​ല​ന കേ​ന്ദ്രം മറ്റാവ​ശ്യ​ത്തി​നു നൽകില്ല
Saturday, October 23, 2021 12:05 AM IST
പാലക്കാട്: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം എഡിഎം കെ. ​മ​ണി​ക​ണ്ഠ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​നാ​യി വി​ട്ടു​ന​ൽ​കി​യ കൊ​ടു​വാ​യൂ​ർ അ​ങ്ക​ണ​വാ​ടി പ​രി​ശീ​ല​ന കേ​ന്ദ്രം വീ​ണ്ടെ​ടു​ത്ത് ശു​ചീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചു.
അ​ങ്ക​ണ​വാ​ടി ട്രെ​യി​നി​ംഗ് സെ​ന്‍റ​റി​ൽ നി​ർ​മി​ച്ച അ​ഞ്ച് ശൗ​ചാ​ല​യ​ങ്ങളുടെ ഉ​ദ്ഘാ​ട​നം ന​ട​ത്തും. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി അ​ങ്ക​ണ​വാ​ടി പ​രി​ശീ​ല​ന കേ​ന്ദ്രം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​ന​മാ​യി.
ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എഡിസി (ജ​ന​റ​ൽ), ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ, ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ, ആ​ർസിഎ​ച്ച് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.